അനുപമ

അനുപമയുടെ കുഞ്ഞിനെ തിരികെ നൽകാൻ മുഖ്യമന്ത്രി ഇടപെടണം -സംയുക്ത പ്രസ്​താവന

തിരുവനന്തപുരം: പേരൂർക്കടയിലെ അനുപമക്ക് അവരുടെ കുഞ്ഞിനെ തിരിച്ചുനൽകാൻ ആവശ്യമായ നടപടികൾക്ക് മുഖ്യമന്ത്രി നേരിട്ട് നേതൃത്വം നൽകണമെന്നാവ​ശ്യപ്പെട്ട്​​ സംയുക്​ത പ്രസ്​താവന. ജനാധിപത്യ കേരളം ലജ്ജിച്ച് തല താഴ്ത്തേണ്ടി വന്ന സംഭവങ്ങളാണ് നടന്നിരിക്കുന്നത്. പിതാവ് ദലിത് സമുദായാംഗമായതിനാൽ കുഞ്ഞിന് വളരാൻ അവകാശം ഇല്ലെന്ന് വരുന്നത് നവോത്ഥാന ചർച്ചകളാൽ മുഖരിതമായ കേരളത്തിൽ തന്നെയാണ് എന്നത് അപമാനകരമാണ്.

അച്​ഛന്‍റെയും കുടുംബത്തിന്‍റെയും ദുരഭിമാനജാതി ബോധ സംരക്ഷണത്തിന് വേണ്ടി കുഞ്ഞിനെ അമ്മയിൽനിന്നും വേർപ്പെടുത്തി ഒളിപ്പിച്ചത് സംസ്ഥാന സർക്കാറിന്‍റെ നേതൃത്വത്തിലുള്ള ഭരണഘടനാനുസൃതമായി പ്രവർത്തിക്കേണ്ട ശിശുക്ഷേമ സമിതിയാണ്. ഒരു നിലക്കും ഇത് അംഗീകരിക്കാനാവില്ല. നിയമ വിരുദ്ധമായി പ്രവർത്തിച്ച ശിശുക്ഷേമ സമിതി ഭാരവാഹികളെയും ജീവനക്കാരെയും പുറത്താക്കണം.

കുഞ്ഞിനെ തനിക്ക് തിരികെ നൽകണം എന്നാവശ്യപ്പെട്ട് അനുപമ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രിയെയും പാർട്ടി നേതാക്കളെയും സമീപിച്ച്​ മാസങ്ങൾ കഴിഞ്ഞിട്ടും അനുപമക്ക് നീതി കിട്ടിയില്ലയെന്നത് വളരെ ഗൗരവകരമായ കാര്യമാണ്. കക്ഷിരാഷ്ട്രീയത്തിന്‍റെ താൽപ്പര്യങ്ങൾക്കനുസരിച്ചല്ല ഇത്തരം മനുഷ്യാവകാശ പ്രശ്നങ്ങളോട് ഭരണ സംവിധാനം പ്രതികരിക്കേണ്ടത്.

അതുകൊണ്ട് എത്രയും പെട്ടെന്ന് അനുപമക്ക് കുഞ്ഞിനെ തിരിച്ചുകിട്ടാനും അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കും മറ്റുമെതിെരെ കർശന നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.

പ്രസ്താവനയിൽ ഒപ്പുവെക്കുന്നവർ:

കെ. സച്ചിദാനന്ദൻ

കെ.കെ. രമ എം.എൽ.എ

ഡോ. ജെ. ദേവിക

കെ. അജിത

ഹമീദ് വാണിയമ്പലം

മൂവാറ്റുപുഴ അഷ്റഫ് മൗലവി

അഡ്വ. പി.എ. പൗരൻ

കെ. അംബുജാക്ഷൻ

ആദം അയ്യൂബ്

സണ്ണി എം. കപിക്കാട്

മാഗ്ളിൻ ഫിലോമിന

സുൽഫത്ത് എം.

അംബിക മറുവാക്ക്

കെ.കെ. ബാബുരാജ്

ബിന്ദു അമ്മിണി

ഇ.സി. ആയിശ

അഡ്വ. ഫാത്തിമ തഹ്​ലിയ

ഡോ. ഹരിപ്രിയ

സി.ആർ. നീലകണ്ഠൻ

ഷബ്ന സിയാദ്

സുരേന്ദ്രൻ കരിപ്പുഴ

തുളസീധരൻ പള്ളിക്കൽ

ഷംസീർ ഇബ്രാഹീം

ഡോ. വർഷ ബഷീർ

ഡോ. സോയ ജോസഫ്

റസാഖ് പാലേരി

ജബീന ഇർഷാദ്

കെ.കെ. റൈഹാനത്ത്

അഡ്വ. അമീൻ ഹസൻ

കെ.എസ്. ഹരിഹരൻ

പി.എം. ലാലി

ഡോ. കെ.എസ്‌. സുദീപ്

ഗോമതി

നജ്ദ റൈഹാൻ

സലീന പ്രക്കാനം

പി.വി. റഹ്​മാബി

റെനി ഐലിൻ

സമീർ ബിൻസി

അഡ്വ. ശാരിക പള്ളത്ത്

എം. ജോസഫ് ജോൺ

അഡ്വ. തമന്ന സുൽത്താന

മിനി വേണുഗോപാൽ

Tags:    
News Summary - CM should intervene to give back Anupama's baby - Joint Statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.