യുക്രെയിനിൽ കുടുങ്ങിയ മലയാളികളുടെ വിവരങ്ങള്‍ കൈമാറിയെന്ന്​ മുഖ്യമന്ത്രി

യുദ്ധം രൂക്ഷമായ യുക്രെയിനിന്‍റെ കിഴക്കന്‍ മേഖലയില്‍ കുടുങ്ങിയ മലയാളികളുടെ വിവരങ്ങള്‍ വിദേശകാര്യമന്ത്രാലയത്തിനും യുക്രെയിനിലെ ഇന്ത്യന്‍ എംബസിക്കും കൈമാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

3500ലേറെ പേര്‍ ഇതിനകം ഓണ്‍ലൈനായും അല്ലാതെയും നോർക്കയിൽ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നോര്‍ക്ക റൂട്ട്‌സ് ആസ്ഥാനത്ത് 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്.

തിരിച്ചെത്തുന്നവരെ സ്വീകരിക്കാന്‍ മുംബൈയിലും ഡല്‍ഹിയിലും നോര്‍ക്ക ഉദ്യോഗസ്ഥ സംഘം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും നോര്‍ക്ക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

യുക്രെയിനിൽ നിന്നും ഡൽഹിയിയിൽ എത്തിയ 180 വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ ചാർട്ടേഡ് ഫ്ലൈറ്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്​. വൈകുന്നേരം നാലിന് പുറപ്പെടുന്ന എയർ ഏഷ്യയുടെ ചാർട്ടേഡ് ഫ്ലൈറ്റിൽ ഇവരെ സൗജന്യമായി കൊച്ചിയിലെത്തിക്കും.

കൊച്ചിയില്‍ ഇറങ്ങുന്ന വിദ്യാര്‍ഥികളെ സംസ്ഥാനത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ എത്തിക്കാനുള്ള വാഹന സൗകര്യവും നോര്‍ക്ക ഒരുക്കും. തിരുവന്തപുരത്തേക്കും കാസര്‍കോട്ടേക്കും പോകുന്നതിനുള്ള ബസുകള്‍ സജ്ജമാക്കിക്കഴിഞ്ഞുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

Tags:    
News Summary - CM says information of Keralites stranded in Ukraine has been handed over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.