നവോത്ഥാന മൂല്യങ്ങൾക്കെതിരെ ആർ.എസ്.എസിനും കോൺഗ്രസിനും ഒരേ നിലപാട്

തിരുവനന്തപുരം: വനിതാ മതിൽ പരിപാടിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ പ്രയോഗങ്ങൾ പദവിക്ക് നിരക്കാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാലത്തെ നവോത്ഥാന തുടര്‍ച്ചാ സംരംഭങ്ങളില്‍നിന്ന് കേരളത്തിലെ കോണ്‍ഗ്രസ് എന്തുകൊണ്ട് മുഖംതിരിച്ചു നില്‍ക്കുന്നു എന്നതും ഇവരുടെ ഇപ്പോഴത്തെ ഈ നിലപാടില്‍നിന്ന് വ്യക്തമാവുന്നുണ്ട്. നവോത്ഥാന മൂല്യങ്ങളെ നിരാകരിക്കുന്നതില്‍ ആര്‍.എസ്.എസിന്‍റെ നിലപാടുകളും കോണ്‍ഗ്രസിന്‍റെ നിലപാടുകളും ഒന്നാവുകയാണ്. ഈ പുരോഗമനവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ മനോഭാവമാണ് പ്രതിപക്ഷ നേതാവ് പുലര്‍ത്തുന്നത്.

നവോത്ഥാന പൈതൃകമുള്ള സാമൂഹ്യസംഘടനകളെയാണ് കഴിഞ്ഞദിവസം സര്‍ക്കാര്‍ വിളിച്ചുചേര്‍ത്തത്. കേരളത്തിന്‍റെ സാമൂഹ്യ സാംസ്കാരിക ജീവിതത്തിനു വലിയ സംഭാവനകള്‍ നല്‍കിയവരുടെ പിന്മുറക്കാരെന്ന നിലയിലാണ് അവരെ ക്ഷണിച്ചത്. ക്ഷണിക്കപ്പെട്ടവരില്‍ ചില സംഘടനകള്‍ വന്നു. ചിലര്‍ വന്നില്ല. വരാത്തവര്‍ മോശക്കാരാണെന്ന അഭിപ്രായം സര്‍ക്കാരിനില്ല. എന്നാല്‍, സര്‍ക്കാരിന്‍റെ ക്ഷണം സ്വീകരിച്ച് യോഗത്തിനെത്തിയ സംഘടനകളെയും അതിന്‍റെ നേതാക്കളെയും അടച്ചാക്ഷേപിക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് എടുക്കുന്നത്. കേവലം ജാതിസംഘടനകള്‍ എന്ന നിലയ്ക്ക് നവോത്ഥാന പൈതൃകമുള്ള പ്രസ്ഥാനങ്ങളെ അധിക്ഷേപിക്കുകയാണ് അദ്ദേഹം ചെയ്തത്.

'സമൂഹത്തിലെ എടുക്കാച്ചരക്കുകളെ മുഴുവന്‍ മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്' എന്ന പ്രസ്താവനയിലൂടെ പ്രതിപക്ഷ നേതാവ് സാമാന്യമര്യാദയുടെ എല്ലാ അതിരുകളും ലംഘിച്ചിരിക്കുകയാണ്. നവോത്ഥാന പൈതൃകമുള്ള ഈ സംഘടനകളോടും അതിന്‍റെ നേതാക്കളോടും പ്രതിപക്ഷ നേതാവിന് പുച്ഛമാണ്. പ്രതിപക്ഷത്തെ ഇതര
കക്ഷികള്‍, കോണ്‍ഗ്രസിലെ തന്നെ ഇതര നേതാക്കള്‍ ഈ നിലപാട് പങ്കിടുന്നുണ്ടോ? സ്വാമി വിവേകാനന്ദൻ ഭ്രാന്താലയം എന്ന് വിളിച്ച കേരളത്തെ ഇന്ന് കാണുന്ന കേരളമാക്കി മാറ്റിയ വിവിധ പ്രസ്ഥാനങ്ങളോടും ഗുരുശ്രേഷ്ഠന്മാരോടുമുള്ള അവഗണനയാണിത്. കേരളത്തിലെ കോൺഗ്രസിലെയും മുന്നണിയിലെയും മറ്റുള്ളവർക്കും ഇതേ നിലപാടാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

കേരളത്തിന്‍റെ നവോത്ഥാനമൂല്യങ്ങളെ പുതിയ കാലത്തിനനുസൃതമായി മുമ്പോട്ടുകൊണ്ടുപോകുന്നതില്‍ ഈ സംഘടനകള്‍ക്കും അവയുടെ നേതാക്കള്‍ക്കും വലിയ പങ്കുവഹിക്കാനുണ്ട് എന്നാണ് കരുതുന്നത്. കേരളീയ സമൂഹത്തിന്‍റെ പുരോഗമനോډുഖമായ വികാസത്തില്‍ ഈ പ്രസ്ഥാനങ്ങള്‍ വഹിച്ച പങ്കിനെ നിരാകരിക്കുക കൂടിയാണ് പ്രതിപക്ഷ നേതാവ്. ഇക്കാലത്തെ നവോത്ഥാന സംരംഭങ്ങളില്‍നിന്ന് കേരളത്തിലെ കോണ്‍ഗ്രസ് എന്തുകൊണ്ടാണ് മുഖംതിരിച്ചു നില്‍ക്കുന്നത് എന്നത് ഇവരുടെ ഈ മനോഭാവത്തില്‍ നിന്നുതന്നെ വ്യക്തമാണ്.

Full View

വനിതാ മതില്‍ ജനങ്ങള്‍ പൊളിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. സംഘടനകളുടെ യോഗത്തില്‍ പൊതുവില്‍ എടുത്ത തീരുമാനമാണ് വനിതാ മതില്‍. ഇത്തരമൊരു നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നില്ല. യോഗത്തിലെ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന പൊതു വികാരത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമുണ്ടായത്. ദേശീയ പ്രസ്ഥാനത്തിന്‍റെ ആശയങ്ങള്‍ സ്വാംശീകരിച്ചുകൊണ്ട് രൂപപ്പെട്ട ഇന്ത്യന്‍ ഭരണഘടനയുടെ സത്തയ്ക്ക് അനുസൃതമായ തീരുമാനമാണ് സംഘടനകളുടെ യോഗത്തില്‍ എടുത്തത്. എല്ലാത്തിനുമുപരി മൗലികാവകാശം ഉയര്‍ത്തിപ്പിടിക്കണമെന്ന സുപ്രീംകോടതി വിധിയുടെ സത്ത ഉള്‍ക്കൊള്ളുന്നതാണിത്. കോണ്‍ഗ്രസിന്‍റെ ദേശീയ നേതൃത്വം ഇത് അംഗീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രസിഡന്‍റ് ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

മൂല്യാധിഷ്ഠിതമായ നിലപാടുകളുടെ അടിസ്ഥാനത്തില്‍ വനിതാമതിലുണ്ടാകുമ്പോള്‍ അതിനെ പൊളിക്കുമെന്നു പറയുന്നത് തീര്‍ത്തും സ്ത്രീവിരുദ്ധമാണ്. സ്ത്രീകളുടേതായ ഒരു മതിലുണ്ടാകുമ്പോള്‍ അതിനെ പൊളിക്കും എന്നുപറയുന്നതിനു പിന്നില്‍ പുരുഷമേധാവിത്വ മനോഘടനയാണ്. അതിനോട് കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകള്‍ പ്രതികരിക്കും. ഇത് സ്ത്രീവിരുദ്ധം മാത്രമല്ല ഭരണഘടനക്കും സുപ്രീംകോടതി വിധിക്കും നിയമവാഴ്ചയ്ക്കും കൂടി വിരുദ്ധമാണ്. കഴിഞ്ഞദിവസങ്ങളില്‍ തുടര്‍ച്ചയായും അകാരണമായും സഭ സ്തംഭിപ്പിച്ചതിനെതിരായി ജനവികാരം രൂപപ്പെട്ടുവന്നിരിക്കയാണ്. അതില്‍ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയാണ് സഭ സ്തംഭിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്. സഭയില്‍ ബഹളമുണ്ടാക്കിയതും സഭയില്‍നിന്ന് ഇറങ്ങിപ്പോയതും സത്യഗ്രഹം നടത്താന്‍ തീരുമാനിച്ചതും ആരാണോ അവര്‍ തന്നെയാണ് സഭ സ്തംഭിപ്പിച്ചതിന്‍റെ ഉത്തരവാദികള്‍. എന്തു ചെയ്യണം, എന്തു പറയണം, എങ്ങനെ നീങ്ങണം എന്നൊക്കെയുള്ള കാര്യങ്ങളില്‍ ഒരു വ്യക്തതയുമില്ലാതെ എന്തൊക്കെയോ വിളിച്ചുപറയുകയാണ് കഴിഞ്ഞ കുറേ ആഴ്ചകളായി ബി.ജെ.പി എന്ന് കേരളീയര്‍ക്കെല്ലാം അറിയാം. അവരുടെ നിലപാട് പങ്കിട്ടുകൊണ്ട്, അവരുടെ ദയനീയമായ അതേ അവസ്ഥയിലേക്ക് നിപതിക്കുകയാണ് പ്രതിപക്ഷ നേതാവും എന്നുവേണം കരുതാന്‍.

മാധ്യമങ്ങൾക്ക് നിയന്ത്രണം എർപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ മുഖ്യമന്ത്രി തള്ളി. ഒരു തരത്തിലുള്ള തടസ്സവുമുണ്ടാകില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന പത്രസമ്മേളനങ്ങൾ എല്ലാ മാധ്യമങ്ങൾക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള സംവിധാനമാണ് ഒരുക്കുന്നത്. ഒൗദ്യോഗിക പരിപാടികളിൽ എൻട്രിപാസുകളും അക്രഡിറ്റേഷനും ഉള്ള മാധ്യമപ്രവർത്തകർക്ക് പ്രവേശനമുണ്ടാകും. ഇപ്പോൾ വന്ന ആശങ്കകൾ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘സു​ഗ​ത​നെ എ​ടു​ത്ത​തു​കൊ​ണ്ട്​ വി​ശ്വാ​സ്യ​ത ഇ​ല്ലാ​താ​കി​ല്ല’
നേ​ര​േ​ത്ത കൈ​ക്കൊ​ണ്ട സ​മീ​പ​ന​ത്തി​​​െൻറ പേ​രി​ൽ സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​െ​വ​ച്ച ആ​ശ​യ​േ​ത്താ​ട്​ യോ​ജി​ക്കു​ന്ന ആ​െ​ര​യും മാ​റ്റി​നി​ർ​ത്തി​ല്ലെ​ന്ന്​​​ മു​ഖ്യ​മ​​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഹി​ന്ദു പാ​ർ​ല​മ​​െൻറ്​ നേ​താ​വ്​ സി.​പി. സു​ഗ​ത​നെ​തി​രാ​യ ആ​ക്ഷേ​പം ചൂ​ണ്ടി​ക്കാ​ണി​ച്ച​പ്പോ​ൾ പ​ഴ​യ നി​ല​പാ​ട്​ ​െവ​ച്ച്​ ത​ർ​ക്കി​ക്കാ​ന​ല്ല, എ​ല്ലാ​വ​െ​ര​യും ഉ​ൾ​ക്കൊ​ണ്ട്​ പോ​കാ​നാ​ണ്​ ശ്ര​മി​ച്ച​തെ​ന്ന്​ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സു​ഗ​ത​നെ ക​മ്മി​റ്റി​യി​ൽ എ​ടു​ത്ത​തു​കൊ​ണ്ട്​ വി​ശ്വാ​സ്യ​ത ഇ​ല്ലാ​താ​കി​ല്ല. എ​ൻ.​എ​സ്.​എ​സ്​ എ​ന്തു​കൊ​ണ്ട്​ ഇൗ ​നി​ല​പാ​ട്​ എ​ടു​െ​ത്ത​ന്ന്​ മ​ന​സ്സി​ലാ​കു​ന്നി​ല്ല. മ​ന്ന​ത്തി​​​െൻറ പാര​മ്പ​ര്യ​മു​ള്ള സം​ഘ​ട​ന നി​ല​പാ​ട്​ തി​രു​ത്തും എ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്നു. സ​ഭാ​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ലാ​ണ്​ ബ്രാ​ഹ്​​മ​ണ​സ​ഭ നേ​താ​വി​നെ സ​മി​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. സു​പ്രീം​േ​കാ​ട​തി​വി​ധി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ നി​യ​മ​പ​ര​മാ​യ വ്യ​ക്ത​ത തേ​ടു​ക​യാ​ണെ​ന്നും പ​ര​സ്യ​ച​ർ​ച്ച​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - CM Pinarayi Vijayan press meet-Kerala News- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.