Posted On
date_range Updated On
date_range അർജന്റീനക്ക് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ വിജയികളായ അർജന്റീനക്ക് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കരിയറിലെ ഏറ്റവും അമൂല്യമായ നേട്ടം കൈവരിച്ചാണ് ലയണൽ മെസ്സി അർജന്റീനയെ വിജയത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു.
പിന്നിൽ നിന്നും തിരിച്ചുവന്നു പൊരുതിയ ഫ്രാൻസ് മത്സരം ആവേശമാക്കി. അവസാന നിമിഷം വരെ ഉദ്വേഗജനകമായ മത്സരത്തിലും ഖത്തർ ലോകകപ്പ് ടൂർണമെന്റിലുടനീളവും കളിയുടെ അതുല്യ ആവിഷ്കാകാരങ്ങളാണ് കണ്ടതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.