കൊച്ചി: ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ ഇടതുപക്ഷത്തിനുമാത്രെമ വിശ്വാസ്യതയുള്ള ൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എം ജില്ല കമ്മിറ്റിയും ഇ.എം.എസ് പഠനഗവേഷണ കേന്ദ്രവും ചേർന്ന് സംഘടിപ്പിച്ച ജനകീയ ഉച്ചകോടി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടത് പ്രസ്ഥാനങ്ങളുടെ ഭാഗമായി നിന്ന് മാത്രമേ ന്യൂനപക്ഷ സംരക്ഷണം ഉറപ്പുവരുത്താനാകൂ. ചില പാർട്ടികളിലെ നേതാക്കളുടെ വിശ്വാസ്യത അടുത്തകാലത്ത് കണ്ടതാണ്. നക്കാപ്പിച്ച നീട്ടുമ്പോൾ ചാടാൻ അവസരം പാർത്തിരിക്കുന്ന പലരും കേരളത്തിലുമുണ്ട്. സാഹചര്യം അനുകൂലമല്ലാത്തതിനാൽ മാത്രം അവർ കാൽ വലിച്ചെന്നേയുള്ളൂ. അവസരം ലഭിച്ചാൽ മറുകണ്ടം ചാടും. ശത്രുവിെൻറ ശത്രു മിത്രം എന്ന നിലപാട് ഇടതുമുന്നണിക്കെതിരെ കേരളത്തിൽ വീണ്ടും ആവർത്തിക്കപ്പെടാം.
ന്യൂനപക്ഷ വർഗീയത ഭൂരിപക്ഷ വർഗീയതക്ക് വളമാകുകയേയുള്ളൂ. ന്യൂനപക്ഷങ്ങൾക്ക് ഇടതുപക്ഷത്തിനൊപ്പം നിന്ന് മാത്രെമ ഭൂരിപക്ഷ വർഗീയത തടയാനാവൂ. സംഘ്പരിവാർ നിയന്ത്രിക്കുന്ന ബി.ജെ.പിയും കോൺഗ്രസും ഒരേ നയങ്ങൾതന്നെയാണ് പിന്തുടരുന്നത്. ചെറിയ സംസ്ഥാനമാണെങ്കിലും ദേശീയ രാഷ്ട്രീയത്തിൽ വലിയതോതിൽ ഇടപെടാൻ കേരളത്തിന് കഴിയും. ഇനിയും ബി.ജെ.പി അധികാരത്തിൽ വന്നാൽ രാജ്യത്തിെൻറ നാശമാകും ഫലം. അതിനാൽ ഒാരോ സീറ്റും മുന്നണിക്ക് പ്രധാനപ്പെട്ടതാണെന്നും പിണറായി പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.