കസ്റ്റഡി മരണം; പൊലീസ് അന്വേഷണം തുടരും -മുഖ്യമന്ത്രി

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ പൊലീസ് അന്വേഷണം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നില വിൽ സി.ബി.െഎ അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.രാജ്കുമാറിന്‍റെ കസ്റ്റഡി ക ൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ആറ് മാസമാണ് കാലാവധി. കേസിൽ യഥാർഥ കുറ്റവാളികൾ രക്ഷപ്പെടില്ല. എസ്.പിക്കെതി രായ പരാതി അന്വേഷിച്ച് വരികയാണ്. ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത സംഭവമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത്​ പൊലീസ്​രാജ്​ നടമാടുന്നു-ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത്​ പൊലീസ്​രാജ്​ നടമാടുകയാണെന്ന്​ പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല. പൊലീസിനെ ഭയന്ന്​ ജീവിക്കാനാകാത്ത സ്ഥിതിയാണിവിടെ. ജനാധിപത്യമൂല്യങ്ങൾ ബലികഴിച്ചാണ്​ പൊലീസി​​െൻറ പ്രവർത്തനം. ജയിലുകളിൽ ജീവനുകൾ പൊലിയുകയാണ്​.

ആന്തൂരില്‍ പ്രവാസിവ്യവസായി സാജ​​െൻറ ആത്മഹത്യക്ക്​ കാരണക്കാരായവരെയും നെടുങ്കണ്ടത്ത്​ രാജ്കുമാറിനെ കൊലപ്പെടുത്തിയ പൊലീസുകാരെയും സംരക്ഷിക്കുന്ന സര്‍ക്കാര്‍നടപടിയില്‍ പ്രതിഷേധിച്ച് സെക്ര​േട്ടറിയറ്റിന്​ മുന്നിൽ ഡി.സി.സി നടത്തിയ ധര്‍ണ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ജനവിരുദ്ധഭരണമാണുള്ളത്​. പിണറായി ഭരണത്തിൽ മനുഷ്യജീവന്​ വിലയില്ലാതായി. സി.പി.എമ്മുകാർക്ക്​ മാത്രമാണ്​ കേരളത്തിൽ നീതി കിട്ടുന്നത്​. ഇരിക്കാൻ പറഞ്ഞാൽ കിടക്കാൻ തയാറുള്ളയാളാണ്​ ഇടുക്കി ജില്ല പൊലീസ്​ മേധാവി. അതിനാലാണ്​ അദ്ദേഹത്തെ മാറ്റിനിർത്താൻ സർക്കാർ തയാറാകാത്തത്​. ആന്തൂരിലെ പ്രവാസിവ്യവസായി സാജ​​​െൻറ ആത്മഹത്യ കുടുംബവഴക്ക്​ കാരണമാണെന്ന്​ വരുത്താനാണ്​​ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തരവകുപ്പിനു​മേൽ ഒരു നിയന്ത്രണവുമില്ലാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി വകുപ്പ്​ ഒഴിയാൻ തയാറാകണമെന്ന്​ മുഖ്യപ്രഭാഷണം നടത്തിയ കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡൻറ്​ നെയ്യാറ്റിൻകര സനൽ അധ്യക്ഷത വഹിച്ചു.


Tags:    
News Summary - CM Pinarayi on Custody death case-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.