തിരുവനന്തപുരം: ഓർത്തഡോക്സ് സഭയുടെ മുതിർന്ന മെത്രാപ്പൊലീത്തയായ തോമസ് മാർ അത്തനാസിയോസിെൻറ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ലാളിത്യം, സ്നേഹം, സാഹോദര്യം എന്നിവയുടെ മൂർത്തീമദ്ഭാവമായിരുന്നു മാർ അത്തനാസിയോസ്.
വലിപ്പച്ചെറുപ്പമില്ലാതെ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളോടും ഇടപെട്ടിരുന്ന മെത്രാപ്പൊലീത്ത വിദ്യാഭ്യാസപ്രവർത്തനങ്ങളിൽ മുതൽ ജീവകാരുണ്യപ്രവർത്തനങ്ങളിൽവരെ പ്രത്യേകം ശ്രദ്ധിച്ചു. സഭക്ക് മാത്രമല്ല സമൂഹത്തിനാകെത്തന്നെ വലിയതോതിൽ സംഭാവനചെയ്ത സമർപ്പിതമായ ജീവിതമായിരുന്നു അദ്ദേഹത്തിെൻറതെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.