തിരുവനന്തപുരം: എ.ഐ കാമറ അഴിമതി ഉൾപ്പടെ നിരവധി ആരോപണങ്ങൾ ഉയർന്നു വരുന്നതിനിടെ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാറിന്റെ താൽപര്യം വികസനത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാറിന്റെ ഈ താൽപര്യം നാട് അറിയരുതെന്ന് ചില നിക്ഷിപ്ത താൽപര്യക്കാർ ആഗ്രഹിക്കുന്നു.
സർക്കാറിനെതിരെ എന്തൊക്കെ കെട്ടിച്ചമയ്ക്കാനാകുമെന്നാണ് അവർ നോക്കുന്നത്. അതിന് മാധ്യമങ്ങളും കൂട്ടുനിൽക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാറിന്റെ രണ്ടാം വാർഷികത്തിന്റെ നിറം കെടുത്താനാണ് ശ്രമം. ആ പൂതിയൊന്നും ഏശില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കെട്ടിപ്പൊക്കുന്ന ആരോപണൾ ജനം വിശ്വസിക്കുമെന്ന് കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.ഡി.എഫിനെ ഈ ദുഃസ്ഥിതിയിൽ എത്തിച്ചത് അവർ തന്നെയാണ്. ഇക്കാര്യത്തിൽ സർക്കാറിന് ഒന്നും ചെയ്യാനില്ല. വികസനം തടയാൻ യു.ഡി.എഫും ബി.ജെ.പിയും ഒരേ മാനസികാവസ്ഥയിലൊണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.