മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്‍റെ സുരക്ഷ വർധിപ്പിക്കുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്‍റെ സുരക്ഷ വർധിപ്പിക്കുന്നു. സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ അവലോകനം ചെയ്യാൻ സമിതിക്ക്​ രൂപം നൽകും. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്​ സമർപ്പിച്ച റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പ് സെക്രട്ടറിയുടെ ഉത്തരവ്.

ക്ലിഫ് സുരക്ഷ അവലോകനം ചെയ്യാൻ ഡി.ഐ.ജിയുടെ നേതൃത്വത്തിലാണ് സമിതി രൂപവത്​കരിക്കുക. വി.വി.ഐ.പികളുടെയും വി.ഐ.പികളുടെയും സുരക്ഷാകാര്യങ്ങൾ ഏകോപിപ്പിക്കാനായി ഒരു എസ്​.പിയുടെ പ്രത്യേക തസ്തികയും സൃഷ്​ടിക്കും.

ദിവസങ്ങൾക്ക്​ മുമ്പ്​ പ്രതിഷേധത്തിനിടെ ക്ലിഫ്​ ഹൗസിന് മുന്നിൽ സുരക്ഷാ വീഴ്ചയുണ്ടായതിൽ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പൊലീസിനെ വെട്ടിച്ച് പ്രതിഷേധക്കാർ ക്ലിഫ്​ ഹൗസി‍െൻറ ഗേറ്റ് വരെയെത്തി. സുരക്ഷാ വീഴ്ചയിൽ സിറ്റി പൊലീസ് കമീഷണറോട്​ അന്ന്​ ​ വിശദീകരണവും തേടിയിരുന്നു. അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയുമുണ്ടായി. ഈ സംഭവത്തി​െൻറകൂടി പശ്ചാത്തലത്തിലാണ് സുരക്ഷ വർധിപ്പിക്കാൻ തീരുമാനം. ഈ ഭാഗത്ത്​ നിരവധി മന്ത്രി വസതികളുമുണ്ട്​. അതിനാൽ പ്രദേശം അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിക്കണമെന്ന ശിപാർശയും പരിഗണനയിലുണ്ട്​. 

Tags:    
News Summary - cliff house security will enhance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.