പി.വി. അൻവറുമായുള്ള ഫോൺവിളി വിവാദം; എസ്.പി സുജിത് ദാസിന് ക്ലീൻ ചിറ്റ്

തിരുവനന്തപുരം: പി.വി. അൻവറുമായുള്ള ഫോൺ സംഭാഷണ വിവാദത്തിൽ എസ്.പി സുജിത് ദാസിന് ആഭ്യന്തര വകുപ്പിന്റെ അന്വേഷണ സമിതി ക്ലീൻ ചിറ്റ് നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ പരാമർശങ്ങൾ അടങ്ങിയ ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയായിരുന്നു അന്വേഷണം. എന്നാൽ, ശബ്ദം തന്റേതല്ലെന്നും വ്യാജമായി നിർമിച്ചതാണെന്നുമുള്ള സുജിത് ദാസിന്റെ വാദം സമിതി അംഗീകരിച്ചു.

ഫോൺ സംഭാഷണം പുറത്തുവിട്ട പി.വി. അൻവർ അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരാകാതിരുന്നതും റെക്കോർഡ് ചെയ്ത ഫോൺ കൈമാറാത്തതും സുജിത് ദാസിന് അനുകൂലമായി. തെളിവുകളുടെ അഭാവത്തിലാണ് നടപടി.

അതേസമയം, പുരാവസ്തു തട്ടിപ്പ് കേസിൽ ഐജി ലക്ഷ്മണന് എതിരെയുള്ള അന്വേഷണവും സർക്കാർ അവസാനിപ്പിച്ചു. ശാസനയിൽ നടപടികൾ ഒതുക്കിയ ലക്ഷ്മണന് എഡിജിപിയായി ഉടൻ സ്ഥാനക്കയറ്റം നൽകും. 

Tags:    
News Summary - Clean Chit for Sujith Das in Phone Row; Promotion for IG Lakshmana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.