Posted On
date_range Updated On
date_range ശോഭ സുരേന്ദ്രനെച്ചൊല്ലി ബി.ജെ.പി ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പിൽ തർക്കം
കോഴിക്കോട്: ശോഭ സുരേന്ദ്രനെച്ചൊല്ലി ബി.ജെ.പി ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പിൽ ചേരിതിരിഞ്ഞ് പ്രവർത്തകർ. കോഴിക്കോട്ടെ പരിപാടിയിൽ ശോഭ സുരേന്ദ്രനെ പങ്കെടുപ്പിക്കുന്നതിനെച്ചൊല്ലിയാണ് തർക്കം.
കൃഷ്ണദാസ് പക്ഷമാണ് രാപ്പകൽ സമരത്തിന് ശോഭയെ ക്ഷണിച്ചത്. എന്നാൽ, നേതൃത്വത്തെ അപമാനിക്കുന്ന ശോഭയെ പങ്കെടുപ്പിക്കരുതെന്ന് വി. മുരളീധരൻ അനുകൂലികൾ ആവശ്യപ്പെട്ടു.
കോഴിക്കോട് വെള്ളയിലാണ് ബി.ജെ.പി പരിപാടി നടക്കുന്നത്. നടക്കാവ് മണ്ഡലം പ്രസിഡന്‍റായ ഷൈബുവാണ് ഇക്കാര്യം ഗ്രൂപ്പിൽ അറിയിച്ചത്. പിന്നാലെ, സംസ്ഥാന കൗൺസിൽ അംഗമായ രാജീവ് ഇതിനെതിരെ രംഗത്തുവന്നു.
കഴിഞ്ഞ ദിവസം വി. മുരളീധരനും കെ. സുരേന്ദ്രനുമെതിരെ ശോഭ രൂക്ഷ വിമർശനം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.