Posted On
date_range Updated On
date_range മാങ്ങ പറിക്കുന്നതിനെ ചൊല്ലി തർക്കം: മൂന്ന് സ്ത്രീകൾക്ക് വെട്ടേറ്റു
കായംകുളം: മാങ്ങ പറിക്കുന്നതിനെ ചൊല്ലി അയൽവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് മൂന്ന് സ്ത്രീകൾക്ക് വെട്ടേറ്റു. കീരീക്കാട് തെക്ക് മുലേശ്ശേരിൽ മിനി (49), നമ്പലശ്ശേരീൽ സ്മിത (34), നന്ദു ഭവനത്തിൽ നീതു (19) എന്നിവർക്കാണ് വെട്ടേറ്റത്.
ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. വടിവാൾ ഉപയോഗിച്ചുള്ള അക്രമത്തിൽ കൈക്കും മുഖത്തും സാരമായി പരിക്കേറ്റ ഇവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അയൽവാസി ബിജുവിനെ പൊലീസ് തെരയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.