സി.പി.എം യോഗത്തിൽ കൈയാങ്കളി; കസേര കൊണ്ടടിച്ച് പ്രവർത്തകർ

എടപ്പാൾ: വട്ടംകുളം സി.പി.എമ്മിൽ തമ്മിലടി. വട്ടംകുളം ബ്രാഞ്ച് കമ്മിറ്റി യോഗത്തിലാണ് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടിയത്. ഏരിയ നേതാക്കൾ പങ്കെടുത്ത യോഗം അലങ്കോലമായി. രണ്ടുപേർ തമ്മിലുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പ്രവർത്തകർ കസേരകൾ എടുത്ത് പരസ്പരം അടിക്കുകയും ചെയ്തു.

എഴുത്ത് ലോട്ടറിയിലെ അറസ്റ്റ്, ഏരിയ കമ്മിറ്റി ഓഫിസ് നിർമാണത്തിനുള്ള പിരിവ് തുടങ്ങിയ വിഷയങ്ങളിൽ പ്രവർത്തകർ പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുന്നയിച്ച് തമ്മിൽ തല്ലുകയായിരുന്നു. കാലടിയിൽനിന്നുള്ള ഏരിയ സെന്റർ അംഗം, ലോക്കൽ സെക്രട്ടറി എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു. ഇവർ പ്രവർത്തകരെ ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

സാധാരണയുണ്ടാകുന്ന അഭിപ്രായ പ്രകടനങ്ങൾ മാത്രമേ ബ്രാഞ്ച് യോഗത്തിൽ ഉണ്ടായിട്ടുള്ളൂവെന്നും മറ്റു പ്രചാരണങ്ങൾ അവാസ്തവമാണെന്നും ഏരിയ സെക്രട്ടറി ടി. സത്യൻ പറഞ്ഞു. യോഗത്തിൽ പങ്കെടുത്ത നേതാക്കളിൽനിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഏരിയ സെക്രട്ടറി പറഞ്ഞു. 

Tags:    
News Summary - clash in CPM branch committee meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.