Posted On
date_range Updated On
date_range പുതുവർഷാഘോഷത്തിനിടെ സംഘർഷം; കോൺഗ്രസ് പ്രവർത്തകന് കുത്തേറ്റു
ആറാട്ടുപുഴ: വലിയഴീക്കലിൽ പുതുവത്സര ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ കോൺഗ്രസ് പ്രവർത്തനു പരിക്കേറ്റു. കോൺഗ്രസ് 138-ാം നമ്പർ ബൂത്ത് പ്രസിഡന്റ് വലിയഴീക്കൽ ഇടയിലെ വീട്ടിൽ സുനു അരവിന്ദനാ(36)ണ് പരിക്കേറ്റത്. വലതു കൈക്കു മുറിവേറ്റ ഇയാളെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി രണ്ടരയോടെ വലിയഴീക്കൽ ബീച്ചിനു സമീപം സംഘം ചേർന്നു നിന്നവരോട് പൊലീസ് പിരിഞ്ഞു പോകണമെന്നാവശ്യപ്പെട്ടു. ഇതിനിടെ രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.