Posted On
date_range Updated On
date_range തൃശൂർ ഡി.സി.സി ഓഫിസിൽ കൂട്ടയടി; പൊട്ടിക്കരഞ്ഞ് ഡി.സി.സി സെക്രട്ടറി -വിഡിയോ
തൃശൂർ: ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ കൂട്ടത്തല്ല്. ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരന്‍റെ ദയനീയ തോൽവിക്ക് ശേഷം പല രീതിയിൽ പ്രകടമാവുന്ന പ്രതിഷേധത്തിന്‍റെ മൂർധന്യത്തിലാണ് അൽപസമയം മുമ്പ് തല്ലുണ്ടായത്.
കെ. മുരളീധരന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ സംഘത്തിൽ ഉണ്ടായിരുന്ന ഡി.സി.സി സെക്രട്ടറി സജീവൻ കുരിയച്ചിറയും അനുകൂലികളും ഡി.സി.സി ഓഫിസിൽ എത്തിയപ്പോൾ പ്രസിഡന്‍റ് ജോസ് വള്ളൂരും അനുയായികളും പിടിച്ച് തള്ളിയെന്നും മർദിച്ചുവെന്നുമാണ് ആക്ഷേപം. മർദനമേറ്റ് സജീവൻ പൊട്ടിക്കരയുകയും ഓഫിസിന് മുന്നിൽ കുത്തിയിരിക്കുകയും ചെയ്തു. പ്രതിഷേധം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.