സി.കെ. ജാനുവിന്‍റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻ.ഡി.എ വിട്ടു

കൽപറ്റ: ആദിവാസി നേതാവ് സി.കെ. ജാനു ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ സഖ്യം വിട്ടു. ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെ.ആർ.പി) ആണ് ബി.ജെ.പി മുന്നണി ബന്ധം അവസാനിപ്പിച്ചത്.

ജെ.ആർ.പി സംസ്ഥാന നിർവാഹക സമിതി യോ​ഗത്തിലാണ് തീരുമാനം.  മുന്നണി മ​ര്യാദ പാലിക്കാത്തതും അവ​ഗണനയുമാണ് തീരുമാനത്തിന് പിന്നിലെന്ന് പ്രസിഡന്‍റ് സി.കെ. ജാനു മാധ്യമങ്ങളോട് വ്യക്തമാക്കി. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റക്ക് മത്സരിക്കുമെന്നും അവർ പു

2016ലാണ് ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻ.ഡി.എ ഘടകക്ഷിയായത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ ജാനു മത്സരിച്ചു. പിന്നീട് 2018ൽ പാർട്ടി എൻ.ഡി.എ വിട്ടു. 2021ൽ വീണ്ടും എൻ.ഡി.എയിൽ തിരിച്ചെത്തി.

Tags:    
News Summary - CK Janu's Democratic Political Party leaves BJP alliance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.