ന്യൂഡൽഹി: സിവിൽ സർവിസ് പരീക്ഷയിൽ റാങ്ക് നേടിയ എയിംസിലെ നഴ്സിങ് ഓഫിസർ ജോസഫ് കെ. മാത്യുവിനെ ഡൽഹി ജമാഅത്തെ ഇസ്ലാമി മലയാളി ഹൽഖ ആദരിച്ചു. ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ ഉപാധ്യക്ഷൻ ടി. ആരിഫലി ഹൽഖയുടെ ഉപഹാരം കൈമാറി. ഡൽഹി മലയാളി ഹൽഖ പ്രസിഡൻറ് ഡോ. ഷിറാസ് പൂവച്ചാൽ അധ്യക്ഷത വഹിച്ചു.
വഖഫ് കൗൺസിൽ സെക്രട്ടറി ബി.എം. ജമാൽ, ഡി.ഡി.എ കമീഷണർ സുബുറഹ്മാൻ, എസ്.ഐ.ഒ അഖിലേന്ത്യ പ്രസിഡൻറ് നഹാസ് മാള, ഫരീദാബാദ് സീറോ മലബാർ സഭയിലെ ഫാ. ജോസ് എടശ്ശേരി തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.