പാലക്കാട്: കല്ലേക്കാട് എ.ആര്‍ ക്യാമ്പിലെ പൊലീസുദ്യോഗസ്ഥൻ കുമാറിെൻറ മരണവുമായി ബന്ധപ്പെട്ട് മുന്‍ ഡെപ ്യൂട്ടി കമാന്‍ഡൻറ് എസ്. സുരേന്ദ്രനെ (60) ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. അന്വേഷണത്തില്‍ വേഗത പോരെന്ന പരാത ിയുമായി കുമാറിെൻറ ഭാര്യ ജ്യോതിയും ബന്ധുക്കളും ക്രൈംബ്രാഞ്ച് ഓഫിസിലെത്തിയതിന് പിറകെ ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെ സുരേന്ദ്രനെ ഓഫിസിലേക്ക് വിളിച്ചുവരുത്തുകയും 1.30ഒാടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
കുമാറിെൻറ ആത്മഹത്യാകുറിപ്പും ഭാര്യയുടെ പരാതിയും കണക്കിലെടുത്താണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ദേവദാസ്, സി.ഐ ജോൺസൺ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ക്യാമ്പിലെ ഫോർമൽ ഡെപ്യൂട്ടി കമാൻഡൻറായിരുന്ന സുരേന്ദ്രൻ ജൂലൈ 31നാണ് വിരമിച്ചത്. വൈകീട്ട് മണ്ണാർക്കാട് ജില്ല സ്പെഷൽ കോടതി ജഡ്ജി കെ. ബൈജുനാഥിന് മുന്നിൽ ഹാജരാക്കിയ ശേഷം സെപ്റ്റംബർ മൂന്നുവരെ റിമാൻഡ് ചെയ്ത് പാലക്കാട് ജില്ല ജയിലിലേക്ക് മാറ്റി. ജാമ്യാപേക്ഷ 22ന് പരിഗണിക്കും.
സംഭവവുമായി ബന്ധപ്പെട്ട് നേരേത്ത രണ്ട് എസ്.ഐമാരടക്കം ഏഴ് പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. അറസ്റ്റില്‍ തൃപ്തയാണെന്നും ഉത്തരവാദികളായ മുഴുവന്‍ പൊലീസുകാരെയും അറസ്റ്റ് ചെയ്യണമെന്നും കുമാറിെൻറ ഭാര്യ സജിനി പറഞ്ഞു. രണ്ടുമാസം മുമ്പാണ് എ.ആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ കുമാര്‍ ആത്മഹത്യ ചെയ്തത്.
ഭാര്യയും കുമാറിെൻറ സഹോദരനും പൊലീസിലെ ഉന്നതര്‍ക്കെതിരെ ആരോപണമുന്നയിച്ചതോടെ കേസന്വേഷിക്കാന്‍ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. മോഷണം, ഭവനഭേദനം, ആത്മഹത്യപ്രേരണക്കുറ്റം എന്നിവക്ക് പുറമെ പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമവും ഉൾപ്പെടുത്തിയതോടെ മണ്ണാർക്കാട്ടെ പ്രത്യേക കോടതിയിലാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.