മരിച്ച രഞ്ജിത്ത്
അഞ്ചൽ: ക്ഷേത്രത്തോട് ചേർന്ന പഞ്ചായത്ത് ചിറയിൽ സിവിൽ എഞ്ചിനീയറെ മരിച്ച നിലയിൽ കണ്ടെത്തി. അയിലറ തോലൂരില്‍ എസ്.എൻ. നിവാസിൽ രഞ്ജിത്ത് (37) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ ഏഴരയോടെ അയിലറ ക്ഷേത്രത്തോട് ചേർന്നുള്ള പഞ്ചായത്ത് വക ചിറയിലാണ് മൃതദേഹം കണ്ടത്. സമീപത്തെ പുരയിടത്തിൽ പുല്ല് ശേഖരിക്കാനെത്തിയ പരിസരവാസിയാണ് ചിറയിൽ ബാഗും ചെരുപ്പും കിടക്കുന്നത് കണ്ടത്. സംശയം തോന്നി നാട്ടുകാരെ വിവരം അറിയിച്ചു. വിവരം അറിഞ്ഞെത്തിയ ഏരൂർ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തു.
പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. രഞ്ജിത്തിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി പറയപ്പെടുന്നു. ഭാര്യ: വിനിത. മകൻ. ആതിഥേയേൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.