തിരുവനന്തപുരം: അഗ്നിരക്ഷാ സേവന വകുപ്പിന് കീഴില്‍ സംസ്ഥാനത്ത് സന്നദ്ധസേവകരെ ഉ ള്‍പ്പെടുത്തി ജനകീയ ദുരന്ത പ്രതിരോധസേന (സിവില്‍ ഡിഫന്‍സ്) രൂപവത്കരിക്കാന്‍ മന്ത് രിസഭാ യോഗം തീരുമാനിച്ചു. പ്രളയവും മണ്ണിടിച്ചിലും ചുഴലിക്കാറ്റും പോെല പ്രകൃതിദുര ന്തങ്ങള്‍ അടിക്കടി ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് നടപടി.
വാഹനാപകടങ്ങളിൽ പെട്ട െന്ന് സഹായം, കുട്ടികളുടെയും വയോജനങ്ങളുടെയും സുരക്ഷ, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങൾക്ക് നേതൃത്വം, കമ്പ്യൂട്ടര്‍-മൊബൈല്‍ നെറ്റ്വര്‍ക്കുകളുടെ സഹായത്തോടെ പ്രവര്‍ത്തനം, 124 ഫയര്‍ ആൻഡ് റെസ്ക്യൂ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് യൂനിറ്റുകള്‍, തെരഞ്ഞെടുക്കപ്പെടുന്ന വളൻറിയര്‍മാര്‍ക്ക് തൃശൂര്‍ സിവില്‍ ഡിഫന്‍സ് ഇൻസ്റ്റിറ്റ്യൂട്ടിലും വിയ്യൂര്‍ ഫയര്‍ ആൻഡ് റെസ്ക്യൂ സർവിസസ് അക്കാദമിയിലും പരിശീലനം എന്നിവ നടപ്പാക്കും. പരിശീലനം പൂര്‍ത്തിയാക്കുന്ന വളൻറിയര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും.
ജില്ലയിലെ ജില്ല ഫയര്‍ഫോഴ്സ് ഓഫിസര്‍മാരായിരിക്കും വളൻറിയര്‍മാരെ തെരഞ്ഞെടുക്കുന്ന നോഡല്‍ ഓഫിസര്‍. ഓണ്‍ലൈന്‍ വഴി ഇതിന് അപേക്ഷകള്‍ സ്വീകരിക്കും. മികച്ച സേവനം നടത്തുന്ന വളൻറിയര്‍മാരെ സര്‍ക്കാര്‍ ആദരിക്കും. ഡിഫന്‍സ് സേന രൂപവത്കരിക്കുന്നതിെൻറ ഭാഗമായി ഏഴ് തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
ചുമതലകള്‍, ദൗത്യങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.