വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ലഭിച്ച 63 കോടിയോളം രൂപയുടെ സാധനങ്ങൾ തിരിച്ചുനൽകി സി.ഐ.എസ്.എഫ്.

നെടുമ്പാശ്ശേരി: രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി യാത്രക്കാരുടെ നഷ്ടപ്പെട്ട 63 കോടിയോളം രൂപയുടെ സാധനങ്ങൾ തിരിച്ചുനൽകി സി.ഐ.എസ്.എഫ്. ഈ സാമ്പത്തിക വർഷം ജനുവരി വരെയാണ് ഇത്രയും രൂപയുടെ സാധനങ്ങൾ തിരിച്ചുനൽകിയത്. ഇവയിലേറെയും വിമാനത്താവളത്തിൽ മറന്നുവെച്ച മൊബൈൽ ഫോൺ, ലാപ്ടോപ്, കണ്ണട തുടങ്ങിയവയാണ്.

68 വിമാനത്താവളങ്ങളിൽ സി.ഐ.എസ്.എഫിന് സുരക്ഷാ ചുമതലയുണ്ട്. സി.ഐ.എസ്.എഫിന്‍റെ വെബ്സൈറ്റിൽ കളഞ്ഞുകിട്ടിയ സാധനങ്ങളെ സംബന്ധിച്ച് തീയതി സഹിതം അപ്പപ്പോൾ രേഖപ്പെടുത്താറുണ്ട്. ഇതനുസരിച്ച് അതത് വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ടാൽ യാത്രക്കാർക്ക് തിരികെ നൽകും.

Tags:    
News Summary - Goods worth Rs 35.36 crore forgotten by passengers at airports this year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.