ക്രിസ്മസിനെ വരവേല്‍ക്കാനൊരുങ്ങി വിപണി

കോഴിക്കോട്: ജിംഗിള്‍ ബെല്‍സ് പാടുന്ന ക്രിസ്മസ് പപ്പയും എല്‍.ഇ.ഡി ലൈറ്റിന്‍െറ ദീപപ്രഭയില്‍ മിന്നിത്തിളങ്ങുന്ന ക്രിസ്മസ് സ്റ്റാറുകളുമായി ക്രിസ്മസ് വിപണി തിരക്കിലേക്ക്. പുല്‍ക്കൂടുകളും വിവിധ വര്‍ണത്തിലും തരത്തിലുമുള്ള നക്ഷത്രങ്ങളും ക്രിസ്മസ് ട്രീകളും സാന്താ ക്ളോസിന്‍െറ വേഷവിധാനങ്ങളും തോരണങ്ങളും ജിംഗിള്‍ മണികളുമാണ് കടകളില്‍ നിറഞ്ഞുനില്‍ക്കുന്നത്.

ലൈറ്റ് കത്തുന്നതിനോടൊപ്പം പാട്ടുപാടുന്ന നക്ഷത്രങ്ങളും മിന്നിത്തിളങ്ങുന്ന എല്‍.ഇ.ഡി വെളിച്ചത്തിന്‍െറ പകിട്ടോടെയത്തെിയ നക്ഷത്രങ്ങളും ചിറകുവിടര്‍ത്തി തെളിഞ്ഞുകത്തുന്ന പുലിമുരുകന്‍ നക്ഷത്രങ്ങളുമാണ് ക്രിസ്മസ് സ്റ്റാറുകളിലെ പുതുമുഖങ്ങള്‍. 200 രൂപമുതലാണ് പുലിമുരുകനു വില. എല്‍.ഇ.ഡി സ്റ്റാറിന് 150 മുതല്‍ 500 രൂപയും പാട്ടുപാടുന്നതിന് 300 മുതല്‍ 600 രൂപയും വരെയാണ് വില. ക്രിസ്മസ് ട്രീ അലങ്കാരത്തിനുള്ള അഞ്ചുരൂപയുടെ കുഞ്ഞു സ്റ്റാര്‍ മുതല്‍ 600 രൂപ വരെ വിലയുള്ള നൂറോളം തരത്തിലുള്ള നക്ഷത്രങ്ങള്‍ വിപണിയിലുണ്ട്.

ജിംഗിള്‍സ് പാടുന്ന സാന്താക്ളോസാണ് മറ്റൊരു ആകര്‍ഷണം. 6500 രൂപയാണ് ഇതിനുവില. കടകളിലും മറ്റും പ്രദര്‍ശിപ്പിക്കാനാണ് സാന്തായെ വാങ്ങാനത്തെുന്നത്. പാട്ടുപാടി ഊഞ്ഞാലാടുന്ന ക്രിസ്മസ് പപ്പയെ 500 രൂപകൊടുത്താല്‍ കിട്ടും.  ഉണ്ണിയേശുവിന്‍െറയും മറ്റും കുഞ്ഞു പ്രതിമകളുമുണ്ട്. 100 മുതല്‍ 4500 രൂപ വരെയാണിതിനു വില. മറ്റെല്ലാ മേഖലയെയുംപോലെ നോട്ടുപ്രതിസന്ധി ക്രിസ്മസ് വിപണിയെയും ബാധിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളെക്കാള്‍ 25 ശതമാനം കുറവെങ്കിലും ചില്ലറ പ്രശ്നംമൂലം കച്ചവടത്തിലുണ്ടായിട്ടുണ്ടെങ്കിലും വിപണി ചൂടുപിടിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

Tags:    
News Summary - Christmas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.