‘ഏറ്റവും കൂടുതൽ ഭൂമിയുള്ളത് ക്രൈസ്തവർക്ക്’; ഓർഗനൈസറിലെ ലേഖനത്തിൽ പൊളളി ബി.ജെ.പി, ഉരുണ്ട് കളിച്ച് നേതാക്കൾ

തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതൽ ഭൂമിയുള്ളത് ക്രൈസ്തവർക്കാണെന്ന് സ്ഥാപിച്ചുകൊണ്ടുള്ള ആർ.എസ്.എസ് മുഖപത്രമായ ഓർ​ഗനൈസറിലെ ലേഖനം ബി.ജെ.പിക്ക് തലവേദനയാകുന്നു.

വഖഫ് ബിൽ പാസാക്കുന്നതിലൂടെ മുനമ്പം പ്രശ്നത്തിന് പരിഹാരമായെന്ന പ്രചാരണവു​മായി ബി.ജെ.പി മുന്നോട്ട് പോകുന്നതിനിടെയാണ് ഓർ​ഗനൈസറിൽ ഏറ്റവും കൂടുതൽ ഭൂമിയുള്ളത് ക്രൈസ്തവർക്കാണെന്ന് പറഞ്ഞ് ​കൊണ്ട് ലേഖനം വരുന്നത്. ഇത്, വിവാദമായതോടെ ലേഖനം പിൻവലിച്ച് തടിതപ്പാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

ഇതിനകം തന്നെ ലേഖനം പലരുടെയും കൈകളിൽ എത്തിക്കഴിഞ്ഞിരുന്നു. ലേഖനം പിൻവലിക്കുന്നതിലൂടെ ബി.ജെ.പിയും ആർ.എസ്.എസും പ്രതീക്ഷിച്ച ഗുണം ഉണ്ടായില്ല. ഓർഗനൈസറിലെ ​ലേഖന​ത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത് വഖഫ് ബില്ലിന് പിന്നാലെ ചർച്ച് ബില്ലാണെന്ന വിമർശനം പ്രതിപക്ഷ കക്ഷികൾ ശക്തമാക്കിയിരിക്കുകയാണ്. ഈ വിഷയത്തിൽ ആർ.എസ്.എസ് മുഖപത്രയായ ഓർഗനൈസറിന് തെറ്റുപറ്റിയെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറയുന്നത്. ആ ലേഖനം എടുത്ത്, ഉപയോഗിക്കാൻ കോൺഗ്രസും ഇടതുപക്ഷവ​ും ശ്രമിക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു​.

ഇതിനിടെ, ഓർഗനൈസറിൽ അങ്ങനെയൊരു ലേഖനം വന്നിട്ടില്ലെന്നാണ് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുന്ദ്രേന്റെ വാദം. 2012ലെ ലേഖനമാണിതെന്നാണ് സുരേന്ദ്രൻ ചിരിയോടെ പറഞ്ഞുവെക്കുന്നത്. എന്നാൽ, 2012ലെ ലേഖനമാണെങ്കിൽ എങ്ങനെയാണ് 2021ലെ സർക്കാർ കണക്കുകൾ ലേഖനത്തിൽ വരികയെന്നാണ് ചോദ്യത്തിന് ബി.ജെ.പിക്ക് മറുപടിയില്ല.

Tags:    
News Summary - Christians own the most land Organizer article sparks controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.