ക്രൈസ്തവ സംരക്ഷണ സേനയുമായി ബി.ജെ.പി

കൊച്ചി: ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ ആകർഷിക്കാൻ ക്രൈസ്തവ സംരക്ഷണ സേനയുമായി ബി.ജെ.പി. ശ്രീലങ്കൻ ചാവേർ സ്ഫോടനത്തി ന്‍റെ പശ്ചാത്തലത്തിലാണ് ക്രൈസ്തവരെ ആകർഷിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് ബി.ജെ.പി ന്യൂനപക്ഷ വിഭാഗം സംഘടനയായ ന്യൂനപക്ഷ മോർച്ചയുടെ പുതിയ നീക്കം.

ക്രൈസ്തവ കൂട്ടായ്മയ്ക്കായി വിവിധ സഭകളുടെ പിന്തുണ ഉറപ്പാക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള ന്യൂനപക്ഷ മോർച്ച സംസ്ഥാന സമ്മേളനത്തിൽ വ്യക്തമാക്കി.

ക്രൈസ്തവർ നേരിടുന്ന ഭീകരതക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. ഈ മാസം 29ന് കൊച്ചി മദർ തെരേസ സ്ക്വയറിൽ ശ്രീലങ്കൻ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾ വെച്ച് പ്രാർഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്തീയ വിശ്വാസം അനുസരിച്ച് 40ാം ദിവസമാണ് മരിച്ചവരുടെ സ്വർഗാരോഹണം നടക്കേണ്ടത്. ഈ സങ്കൽപത്തിലാണ് ന്യൂനപക്ഷ മോർച്ച പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ േപര് ഭീകര വിരുദ്ധ ക്രൈസ്തവ കൂട്ടായ്മ എന്നായിരിക്കുമെന്നും ശ്രീധരൻപിളള പറഞ്ഞു.

Tags:    
News Summary - Christian Security Force PS Sreedharan Pillai -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.