തൃശൂർ: 1872ലെ ഇന്ത്യൻ ക്രിസ്ത്യൻ വിവാഹ നിയമം സംസ്ഥാനത്താകെ ബാധകമാക്കാൻ സർക്കാറിനോട് ശിപാർശ ചെയ്യുമെന്ന് സംസ്ഥാന ന്യൂനപക്ഷ കമീഷൻ അംഗം അഡ്വ. മുഹമ്മദ് ഫൈസൽ പറഞ്ഞു. കലക്ടറേറ്റിൽ ന്യൂനപക്ഷ കമീഷൻ സിറ്റിങ്ങിൽ അഡ്വ. സോളമൻ വർഗീസിെൻറ അപേക്ഷയിലാണ് കമീഷൻ ശിപാർശ ചെയ്യാനുളള തീരുമാനം അറിയിച്ചത്. നിലവിൽ പഴയ മലബാർ പ്രദേശത്തിന് മാത്രമാണ് നിയമം ബാധകം.
പാലിയേക്കര ടോൾപ്ലാസയിൽ ശാരീരിക വൈകല്യമുള്ളവർക്കും മുതിർന്നവർക്കും ഇളവ് വേണമെന്ന ഹരജിയിൽ ദേശീയപാത സൂപ്രണ്ടിങ് എൻജിനീയറോട് കമീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. തെൻറ ഉടമസ്ഥതയിലുള്ള കാർ ഭർത്താവ് അനധികൃതമായി കൈവശം വെച്ചിരിക്കുകയാണെന്ന പരാതിയിൽ യുവതിക്ക് കാർ വിട്ടു നൽകാൻ വേണ്ട നടപടിയെടുക്കാൻ പാവറട്ടി പൊലീസിന് നിർദേശം നൽകി.
43 കേസുകൾ പരിഗണനക്ക് വന്നു. നാലെണ്ണം തീർപ്പാക്കി. പുതിയതായി രണ്ട് കേസ് സ്വീകരിച്ചു. അടുത്തമാസം 23നാണ് അടുത്ത സിറ്റിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.