കൊച്ചി: ചോറ്റാനിക്കര ക്ഷേത്രപരിസരം വൃത്തിഹീനമായി തുടരുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വീഴ്ചമൂലമാണെന്ന് ഹൈകോടതി.
ഇതുമായി ബന്ധപ്പെട്ട വിശദീകരണത്തിന് ദേവസ്വം ബോർഡ് മരാമത്ത് വിഭാഗം എക്സി. എൻജിനീയർ, ചോറ്റാനിക്കര ദേവസ്വം അസി.എൻജിനീയർ തുടങ്ങിയവർ കോടതിയിൽ ഹാജരായിരുന്നെങ്കിലും വിശദീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ തുടങ്ങിയവരടങ്ങുന്ന ഡിവിഷൻബെഞ്ചിന്‍റെ നിരീക്ഷണം.
സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശം നൽകി. ക്ഷേത്രപരിസരം വൃത്തിഹീനമാണെന്ന പരാതിയിൽ സ്വമേധയാ എടുത്ത ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. തുടർന്ന് വിഷയം ഒക്ടോബർ 15ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.