1904ൽ സ്ഥാപിച്ച ചിറക്കൽ, വെള്ളറക്കാട് ഹാൾട്ട് സ്റ്റേഷനുകൾ തുടരും

കണ്ണൂർ: കണ്ണൂർ ജില്ലയിലെ ചിറക്കൽ, കോഴിക്കോട് ജില്ലയിലെ വെള്ളറക്കാട് റെയിൽവേ ഹാൾട്ട് സ്റ്റേഷനുകൾ തുടരുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെയാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.

ഇരു സ്റ്റേഷനുകളും നഷ്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടി തിങ്കളാഴ്ച മുതൽ നിർത്താൻ പാലക്കാട് കമേഴ്സ്യൽ വിഭാഗമാണ് തീരുമാനിച്ചത്. ഇതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ചിറക്കൽ റെയിൽവേ സ്റ്റേഷൻ പൂട്ടുന്നതിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ സമരം നടന്നിരുന്നു. ശതാബ്ദി പിന്നിട്ട ചിറക്കൽ സ്റ്റേഷൻ 1904 നാണ് സ്ഥാപിച്ചത്.

Tags:    
News Summary - Chirakkal, Vellarakkad halt stations will continue, says railway minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.