പെരുവ: ചൈനീസ് ശാസ്ത്രജ്ഞ മലയാളി മങ്കയായി. പെരുവ കരിക്കോട് അരങ്കന്താനത്ത് റിട്ട. അധ്യാപക ദമ്പതിമാരായ സുകുമാരൻ നായരുടെയും ശ്യാമളയുടെയും മകൻ ഡോ. ഹരികൃഷ്ണനാണ് ചൈനീസ് ശാസ്ത്രജ്ഞയായ ഡോ. ഗുയ് ചെങ്ങിെൻറ കഴുത്തിൽ മിന്നുചാർത്തിയത്. കലൂർ ഐ.എം.എ ഹാളിൽ കേരളീയ ഹൈന്ദവ ആചാരപ്രകാരമാണ് വിവാഹം നടന്നത്. എൻജിനീയറിങ് പഠനത്തിനുശേഷം സ്കോളർഷിപ്പോടെ സിംഗപ്പൂരിൽ ഗവേഷണത്തിനിടെയാണ് ഹരി, ഗുയ് ചെങ്ങുമായി പരിചയപ്പെടുന്നത്. പരിചയം പ്രണയത്തിനും തുടർന്ന് വിവാഹത്തിലേക്കും എത്തി.
ചൈനയിലെ ഗ്വാജ്ഡോങ് പ്രവിശ്യയിലെ ഷെൻജെൻ സിറ്റിയിലാണ് ഡോ. ഗുയ് ചെങ്ങിെൻറ സ്വദേശം. ജർമനിയിൽ ജോലി ചെയ്യുന്ന യുവശാസ്ത്രജ്ഞരുടെ സുഹൃത്തുക്കളായി ചൈന, ജർമനി, സിംഗപ്പൂർ, ആസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർ വിവാഹ ചടങ്ങിൽ പങ്കെടുത്തു. കേരളത്തെ ഏറെ ഇഷ്ടപ്പെടുന്ന ചെങ് തനി മലയാളി മങ്കയായി വിവാഹവേദിയിൽ നിന്നപ്പോൾ വരെൻറ മാതാപിതാക്കൾ ഹൃദയത്തോട് ചേർത്ത് സ്നേഹം പങ്കിട്ടു. ബന്ധുമിത്രാദികൾക്ക് കൗതുകരമായി വിവാഹം. ഹരികൃഷ്ണൻ ബയോ ടെക്നോളജിയിലും ഗുയ്ഷിപ് ടെക്നോളജിയിലുമാണ് പിഎച്ച്.ഡി കരസ്ഥമാക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.