ജല സാന്നിധ്യമറിയാൻ പുതുവഴിതേടി കുട്ടി ശാസ്ത്രജ്ഞന്മാർ

ജല സാന്നിധ്യമറിയാൻ പുതുവഴിതേടി കുട്ടി ശാസ്ത്രജ്ഞന്മാർ ആലുവ: സമൂഹം അഭിമുഖീകരിക്കുന്ന  വിവിധ പ്രശ്നങ്ങൾക്ക് ശാസ്ത്രീയമായി പരിഹാരം കണ്ടുപിടിക്കാൻ ബാലശാസ്ത്രജ്ഞർ. കേരള ശാസ്ത്ര പരിസ്‌ഥിതി കൗൺസിൽ നടത്തിയ ജില്ല തല ബാലശാസ്ത്ര കോൺഗ്രസിലാണ് കുട്ടികൾ പുതിയ സാധ്യതകൾ അവതരിപ്പിച്ചത്.

വെള്ളം ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ ജലസാന്നിധ്യമറിയൽ, കടലോരത്തെ വിളവുകുറഞ്ഞ മണ്ണിൽ പൊന്നുവിളയിക്കൽ, ആരോഗ്യകരമായ പാചകം പ്രോത്സാഹിപ്പിക്കൽ തുടങ്ങി വിവിധ വിഷയങ്ങളിലുള്ള പ്രോജക്റ്റുകൾ ബാലശാസ്ത്ര കോൺഗ്രസിൽ അവതരിപ്പിച്ചു. ഓൺലൈനായി നടന്ന മത്സരം കേരള  ശാസ്ത്ര പരിസ്‌ഥിതി കൗൺസിൽ പ്രിൻസിപ്പൽ സയിൻറിസ്‌റ്റ് പി.ഹരിനാരായണൻ ഉദ്ഘാടനം ചെയ്തു.

എറണാകുളം മഹാരാജാസ് കോളജ്  രസതന്ത്ര വിഭാഗം അസി. പ്രഫ.ഡോ. നീനാജോർജ്, ബോട്ടണി വിഭാഗം പ്രഫ. ഡോ.സ്റ്റീഫൻ സീക്ക്വിര, ഡോ. ജിജി ജോസഫ്  എന്നിവർ  പങ്കെടുത്തു. ജില്ല കോഓഡിനേറ്റർ വേണു വാരിയത്ത് നന്ദി പറഞ്ഞു. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികൾ പങ്കെടുത്തു. മത്സരത്തിൽ തിരുവാങ്കുളം ഭവൻസ് ഒന്നാം സ്‌ഥാനത്തെത്തി. സംസ്‌ഥാനതല മത്സരങ്ങൾ അടുത്ത ആഴ്ച്ച നടക്കും. 

Tags:    
News Summary - Child scientists looking for new ways to detect the presence of water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.