Posted On
date_range Updated On
date_range ബാലികയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്‌കൻ അറസ്റ്റിൽ
വൈത്തിരി: പതിനൊന്നു വയസ്സുള്ള ബാലികയെ പീഡിപ്പിച്ച കേസിൽ സാമൂഹ്യ പ്രവർത്തകനായ മധ്യവയസ്‌കൻ അറസ്റ്റിൽ. വൈത്തിരി കോളിച്ചാൽ പള്ളത്താഴം ഇസ്മായിൽ മകൻ സുജീർ ഖാനെ (60 )യാണ് വൈത്തിരി പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ അബ്ദുൽ ഷെരീഫ് അറസ്റ്റ് ചെയ്തത്. സ്‌കൂളിൽ വെച്ച് നടത്തിയ കൗണ്സിലിങ്ങിലാണ് കുട്ടി പീഡനം വെളിപ്പെടുത്തിയത്.
വൈത്തിരിയിലെ സാമൂഹ്യ പ്രവർത്തകനും പിരിച്ചു വിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റി എംപാനൽ മെമ്പറുമായിരുന്നു പ്രതി. ഇക്കഴിഞ്ഞ പഞ്ചായത്തു ഇലക്ഷനിൽ വൈത്തിരി പഞ്ചായത്തിലേക്ക് മത്സരിച്ചിരുന്നു. പ്രതിയെ കൽപ്പറ്റ സിജെഎം കോടതിയിൽ ഹാജരാക്കി രണ്ടാഴ്ചക്കു വൈത്തിരി സബ് ജയിലിൽ റിമാൻഡ് ചെയ്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.