അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ഷോളയൂരിൽ  കടമ്പാറ ഈരിൽ വീരമ്മ–ശെൽവൻ ദമ്പതികളുടെ അഞ്ചുമാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. രാത്രി ഉറങ്ങാന്‍ കിടന്ന കുഞ്ഞിനെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുലപ്പാൽ ശ്വാസനാളത്തിൽ കയറിയതാണ് മരണകാരണമെന്ന് സംശയിക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

വീരമ്മ–ശെൽവൻ ദമ്പതികളുടെ മൂന്നു കുഞ്ഞുങ്ങളും മുമ്പ് മരണപ്പെടുകയായിരുന്നു. ആദ്യത്തെ കുഞ്ഞിനെ ഗർഭാവസ്‌ഥയിൽ തന്നെ നഷ്‌ടപ്പെട്ടിരുന്നു. രണ്ടു കുഞ്ഞുങ്ങൾക്കും മരണ കാരണം വിളർച്ചയാണെന്ന് കണ്ടെത്തിയിരുന്നു.

Tags:    
News Summary - child feath in attappadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.