കേരളത്തിന്‍െറ വികസന അജണ്ട മാറിയേതീരൂ –മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്‍െറ വികസന അജണ്ടയും കാഴ്ചപ്പാടും മാറിയേതീരൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള നിയമസഭയുടെ വജ്രജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സെമിനാര്‍ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വികസനകാഴ്ചപ്പാടിലെ മാറ്റത്തിനനുസൃതമായാണ് കിഫ്ബി നിയമം സഭ പാസാക്കിയത്. നിയമനിര്‍മാണത്തിന് ആവശ്യമായ സമയം സഭയില്‍ നീക്കിവെക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. ഓര്‍ഡിനന്‍സുകള്‍ നിയമനിര്‍മാണത്തിനുള്ള കുറുക്കുവഴിയാകരുത്. സഭയുടെ പ്രധാനധര്‍മം നിയമനിര്‍മാണമാണെന്നത് പലപ്പോഴും വിസ്മരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

പത്ത് ജില്ലകളില്‍ സെമിനാര്‍ പരമ്പര സംഘടിപ്പിക്കുമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ‘കേരള നിയമസഭ: നിയമനിര്‍മാണത്തിന്‍െറ ആറ് പതിറ്റാണ്ടുകള്‍’ സെമിനാറില്‍ മന്ത്രി ജി. സുധാകരന്‍ വിഷയാവതരണം നടത്തി. മന്ത്രി ഇ. ചന്ദ്രശേഖരന്‍, ജസ്റ്റിസ് കെമാല്‍ പാഷ, മുന്‍ ആസൂത്രണ ബോര്‍ഡ് അംഗങ്ങളായ സി.പി. ജോണ്‍, ജി. വിജയരാഘവന്‍ എന്നിവര്‍ സംസാരിച്ചു. 

Tags:    
News Summary - Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.