തിരുവനന്തപുരം: സംസ്ഥാനത്ത് വിവാദമായ ഭാരതാംബ വിഷയത്തിൽ ഗവർണർക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം രാജ് ഭവനിലടക്കം വിവാദമായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഗവർണർക്ക് കത്തയച്ചത്.
ഇത്തരം ബിംബങ്ങൾ ഭരണഘടനാ വിരുദ്ധമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സർക്കാർ പരിപാടികളിൽ ഇത്തരം ചിത്രങ്ങൾ പാടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓർമപ്പെടുത്തൽ.
ഭരണഘടന അംഗീകരിച്ച ദേശീയ ചിഹ്നങ്ങൾ മാത്രമേ ഉപയോഗിക്കാവൂ, മതേതരത്വത്തെ വെല്ലുവിളിക്കുന്ന സംഘടനകളുടെ ചിഹ്നങ്ങൾ ഉപയോഗിക്കരുത്, ഔദ്യോഗിക പരിപാടികളിൽ ഇത് കർശനമാക്കണം എന്നിങ്ങനെയാണ് കത്തിലെ പ്രധാന ആവശ്യങ്ങൾ. ഇതിന് വിരുദ്ധമായ ആ സാഹചര്യം ഉണ്ടാകരുതെന്നും മുഖ്യമന്ത്രിയുടെ കത്തിൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ രാജ്ഭവന്റെ പ്രതികരണം ഇന്ന് തന്നെ സർക്കാരിനെ അറിയിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.