തിരുവനന്തപുരം: കോവിഡ്-19 സംബന്ധിച്ച് ജനങ്ങളിൽ ജാഗ്രത കുറഞ്ഞതായി സംശയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്ക് ഇതൊന്നും ബാധകമെല്ലന്ന മട്ടിലാണ് പലരും. റോഡുകളിലും കേമ്പാളങ്ങളിലും തിരക്കേറുന്നു. ശാരീരിക അകലം പാലിക്കുന്നില്ല. പൊതുവായി ആളുകൾ കൂടുന്നിടത്ത് സാനിറ്റൈസർ, സോപ്പ് ഉപയോഗം കുറയുന്നു.
ഇതിനെതിരെ ശക്തമായ ഇടപെടലുണ്ടാകും. പ്രായം ചെന്നവർ രോഗത്തിെൻറ ഗൗരവാവസ്ഥ കണ്ട് പ്രവർത്തിക്കണം. സര്‍ക്കാര്‍ ഓഫിസുകളിലേക്കുള്ള യാത്രക്ക് കൂട്ടായി വാഹനങ്ങള്‍ ഏര്‍പ്പാട് ചെയ്യുന്നുണ്ട്. ഇത്തരം യാത്രകള്‍ തടയാനോ യാത്രക്കാര്‍ക്ക് വിഷമമുണ്ടാക്കാനോ പാടില്ലെന്ന് പൊലീസിനും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളില്‍ കോവിഡ് ബാധ രൂക്ഷമാകുന്നത് ചരക്ക് ഗതാഗതത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കും.
കോവിഡ് രോഗികളുടെ താമസസ്ഥലത്തിന് സമീപത്തുള്ള ഏതാനും വീടുകള്‍ ഉള്‍പ്പെടുത്തി മൈക്രോ കണ്ടെയ്ന്‍മെൻറ് സോണ്‍ രൂപവത്കരിച്ച് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കും. ഇപ്പോള്‍ കോവിഡ് ബാധ ഒരു വീട്ടിലുണ്ടായാല്‍ വാര്‍ഡാകെ കണ്ടെയ്ന്‍മെൻറ് സോണാവുകയാണ്. ക്വാറൻറീനില്‍ കഴിയുന്നവര്‍ നിർദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നത് നിരീക്ഷിക്കാൻ ജില്ല സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിമാരെയും അസിസ്റ്റൻറ് കമീഷണർമാരെയും ചുമതലപ്പെടുത്തി. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും ആരോഗ്യവും ക്ഷേമവും ഉറപ്പാക്കണമെന്ന് ഡി.ജി.പിക്ക് നിർദേശം നല്‍കിെയന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.