Posted On
date_range Updated On
date_range ഏഴുമാസം മാധ്യമങ്ങളെ കാണാതിരുന്നതിന് മുഖ്യമന്ത്രി നൽകുന്ന വിശദീകരണമിങ്ങനെ...
തിരുവനന്തപുരം : ഏഴ് മാസമായി മാധ്യമങ്ങളെ കാണാത്തതിനെ കുറിച്ച് വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ` വാർത്താ സമ്മേളനത്തിന് ഗ്യാപ് വന്നത് ഗ്യാപ് വന്നതുകൊണ്ട് തന്നെ. അതിലെന്താ വേറെ പ്രശ്നം വന്നിരിക്കുന്നത്. എല്ലാദിവസവും നിങ്ങളെ കാണാറില്ലായിരുന്നല്ലോ. ആവശ്യം ഉള്ളപ്പോൾ നിങ്ങളെ കാണാറുണ്ടല്ലോ?
മാധ്യമങ്ങളെ കാണാത്തതിൽ അസ്വാഭാവികതയില്ല. മാധ്യമങ്ങളെ വേണ്ടെന്ന് വച്ചാ പിന്നെ ഇപ്പോ വരുമോ ? എന്തെങ്കിലും ആവശ്യം വന്നാൽ അപ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ വരും. എെൻറ ശബ്ദത്തിന് ചില പ്രശ്നങ്ങളെല്ലാം ഉണ്ടായി. അതും മാധ്യമങ്ങൾക്ക് മുന്നിൽ വരാത്തതിന് കാരണമാണ്. എന്നെങ്കിലും മാധ്യമങ്ങളുടെ ചോദ്യങ്ങളെ ഞാൻ ഭയപ്പെട്ടിട്ടുണ്ടോ?. എേപ്പാഴും ഞാൻ മറുപടി നൽകാറുണ്ടെന്നും പിണറായി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.