മാമുക്കോയയുടെ വീട്ടിൽ മുഖ്യമന്ത്രിയും മന്ത്രിമാരും; ഭാര്യയെയും മക്കളെയും നേരിൽ കണ്ട് അനുശോചനം അറിയിച്ചു

കോഴിക്കോട്: അന്തരിച്ച നടൻ മാമുക്കോയയുടെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ബേപ്പൂർ അരക്കിണറിലെ വീട്ടിലെത്തിയ മുഖ്യമന്ത്രി മാമുക്കോയയുടെ ഭാര്യ സുഹറ, മക്കളായ മുഹമ്മദ്‌ നിസാർ, അബ്ദുൽ റഷീദ് എന്നിവരെ നേരിൽ കണ്ട് അനുശോചനം അറിയിച്ചു.

മന്ത്രിമാരായ പി.എ. മുഹമ്മദ്‌ റിയാസ്, എ.കെ. ശശീന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. കോർപറേഷൻ നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷ കൃഷ്ണകുമാരി, കൗൺസിലർമാരായ വാടിയിൽ നവാസ്, കൊല്ലരത്ത് സുരേഷൻ, ടി.കെ. ഷെമീന, രജനി, ഗിരിജ ടീച്ചർ, കെ. രാജീവ്‌ എന്നിവരും എത്തി.

മന്ത്രിമാരായ എം.ബി. രാജേഷ്, വീണ ജോര്‍ജ്, വി. ശിവൻകുട്ടി എന്നിവർ ശനിയാഴ്ച മാമുക്കോയയുടെ വീട്ടിലെത്തിയിരുന്നു.

News Summary - Chief Minister pinarayi vijayan and Ministers at Mamukkoya house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.