ന്യൂഡൽഹി: കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രത്തിനു മുന്നിൽ ഫലപ്രദമായി അവതരിപ്പിക്കാൻ മുഖ്യമന്ത്രിക്കൊപ്പം താനും ഉണ്ടാകുമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ടീം കേരളയോടൊപ്പം കേരള ഗവർണറും ഉണ്ടെന്നത് ആഹ്ലാദകരവും ആവേശകരവുമാണെന്നും ഇത് ഒരു പുതിയ തുടക്കമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹി കേരള ഹൗസിൽ ചൊവ്വാഴ്ച ഗവർണർ മുഖ്യമന്ത്രിക്കും മലയാളി എം.പിമാർക്കും ഒരുക്കിയ അത്താഴവിരുന്നിലാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്.
രാഷ്ട്രത്തിന് പ്രഥമ പരിഗണന എന്നതിനൊപ്പം കേരളത്തിനും പ്രാധാന്യം എന്ന മുദ്രാവാക്യത്തോടെ ഇനി ഒറ്റക്കെട്ടായി രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അതീതമായി കേരളത്തിലെ എം.പിമാർ മുന്നോട്ടുപോകണമെന്ന് ഗവർണർ അഭ്യർഥിച്ചു.
ലോക്സഭാംഗങ്ങായ രാജ്മോഹന്‍ ഉണ്ണിത്താന്, ഷാഫി പറമ്പില്‍, എം.കെ രാഘവന്, ഇ.ടി. മുഹമ്മദ് ബഷീര്‍, വി.കെ. ശ്രീകണ്ഠന്, കെ. രാധാകൃഷ്ണന്, ഹൈബി ഈഡന്, കെ.സി. വേണുഗോപാല്‍, ആന്റോ ആന്റണി, ശശി തരൂര്‍, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, എൻ.കെ. പ്രേമചന്ദ്രൻ, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, ബെന്നി ബഹനാൻ, രാജ്യസഭാംഗങ്ങളായ ജോണ്‍ ബ്രിട്ടാസ്, എ.എ. റഹീം, ജോസ് കെ. മാണി, ഹാരീസ് ബീരാന്, പി.പി. സുനീര്‍, പി.വി. അബ്ദുൽ വഹാബ്, പി.ടി. ഉഷ, ഡോ.വി. ശിവദാസന്‍, ജെബി മേത്തര്‍, പി. സന്തോഷ്കുമാര്‍ തുടങ്ങിയവർ പങ്കെടുത്തു. ന്യൂഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രഫ.കെ.വി. തോമസ് പ്രത്യേക ക്ഷണിതാവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.