തിരുവനന്തപുരം: കിഫ്ബിയിൽ പ്രതിപക്ഷ വിമർശനങ്ങളെ എതിർത്ത് മുഖ്യമന്ത്രി. കിഫ്ബിയെകുറിച്ച് മനസിലാക്കാത്തത് കൊണ്ടാണ് പ്രതിപക്ഷ നേതാവ് ആക്ഷേപങ്ങൾ ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ കാര്യങ്ങളും മനസിലാക്കിയ ശേഷമാണ് ഇത്തരം പെരുമാറ്റമെങ്കിൽ അത് രാഷ്ട്രീയ പ്രേരിതമാണെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
കിഫ്ബി തറവാട് സ്വത്തല്ല എന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനം യാഥാസ്ഥിതിക കാഴ്ചപ്പാടാണ്. കിഫ്ബിയിൽ സി.എ.ജി ഓഡിറ്റ് അടക്കം എല്ലാം നടക്കുന്നുണ്ട്. ഓഡിറ്റ് നടക്കുന്നില്ല എന്നത് തികച്ചും വസ്തുതാ വിരുദ്ധമായ ആക്ഷേപമാണിത്. ഈ വിഷയം സഭയിൽ നിരവധി തവണ ചർച്ച ചെയ്യപ്പെട്ടതാണ്. കിഫ്‌ബി നടപ്പാക്കുന്ന പൊതുമരാമത്ത് പദ്ധതികൾ വൈകുന്നു എന്ന വാദം ശരിയല്ല. പല തടസങ്ങൾ മറികടന്നാണ് സംസ്ഥാനം പദ്ധതികൾ നടപ്പാക്കുന്നത്. കിഫ്ബി പദ്ധതികൾ വരുമാനദായകമാക്കിയാൽ കേന്ദ്ര വാദങ്ങളെ മറികടക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു
യൂസര്‍ ഫീ വരുമാനം കൊണ്ടുതന്നെ കിഫ്ബിയുടെ ലോണുകള്‍ തിരിച്ചടയ്ക്കാനാകും. അതുവഴി സര്‍ക്കാരില്‍ നിന്നുള്ള ഗ്രാന്റ് കാലക്രമേണ ഘട്ടം ഘട്ടമായി ഒഴിവാക്കാനാവും. കൃത്യമായും സമയബന്ധിതമായും വായ്പകള്‍ തിരിച്ചടക്കുന്നത് കൊണ്ടുതന്നെയാണ് കിഫ്ബിക്ക് മികച്ച ക്രെഡിറ്റ് റേറ്റിംഗ് നിലനിര്‍ത്താന്‍ സാധിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.