തൃശൂർ: ഇറച്ചിക്കോഴി വ്യാപാരത്തിൽ നികുതി കുടിശ്ശിക വരുത്തിയതിന് തോംസൺ ഗ്രൂപ്പിലെ ആറ് വ്യാപാരികൾക്ക് ചുമത്തിയ 64 കോടി പിഴയിൽ അടച്ചത് ഏഴര കോടി മാത്രം. ഇവർക്കെതിരെ റവന്യൂ റിക്കവറി നടപടി തുടങ്ങിയെങ്കിലും പിന്നീട് നിർത്തിവെച്ചു. നികുതി വെട്ടിപ്പിന് പിഴ ചുമത്തിയതൊഴികെ മറ്റൊരു കേസും വാണിജ്യ നികുതി വകുപ്പ് സ്വീകരിച്ചുമില്ല. ഒല്ലൂർ കോനിക്കര വീട്ടിൽ കെ.ഡി. റപ്പായി വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണത്തിന് വാണിജ്യ നികുതി കമീഷണർ ഡോ. രാജൻ എൻ. െഖാബ്രാഗഡേയാണ് ഇൗ മറുപടി നൽകിയത്.
64.96 കോടിയാണ് മൊത്തം പിഴ ചുമത്തിയത്. ഇതിൽ പി.ടി. ജോൺസൺ, ഗ്രേസി തോമസ്, പി.ടി. ബെന്നി എന്നിവർ ഒന്നര കോടി വീതവും പി.ടി. ഡേവിഡ്, പി.ടി. വർഗീസ്, പി.ടി. ജോസ് എന്നിർ ഒരു കോടി വീതവും അടച്ചു. വൻതുക കുടിശ്ശികയായതിനെ തുടർന്ന് റവന്യൂ റിക്കവറി നടപടി തുടങ്ങി. എന്നാൽ, പിഴ ചുമത്തിയതിനെതിരെ ആറ് വ്യാപാരികളും വാണിജ്യ നികുതി വകുപ്പിന് ഒന്നാം അപ്പീൽ ഫയൽ ചെയ്തു. ഇതിൽ തീരുമാനമെടുത്ത അപ്പീൽസ് ഡെപ്യൂട്ടി കമീഷണർ പിഴ ചുമത്തി പുതുക്കിയ ഉത്തരവുകൾ പുറപ്പെടുവിക്കാൻ ഇൻറലിജൻസ് ഒാഫിസറോട് നിർദേശിച്ചു. അതോടെ, റവന്യൂ റിക്കവറി നടപടി നിർത്തണമെന്നും പിഴയിനത്തിൽ അടച്ച തുക തിരിച്ചു നൽകണമെന്നും ആവശ്യപ്പെട്ട് വ്യാപാരികൾ കലക്ടർക്ക് അപേക്ഷ നൽകി. ഹൈകോടതിയിൽ റിട്ട് ഹരജിയും നൽകി. ൈഹകോടതിയുടെ ഇടക്കാല ഉത്തരവനുസരിച്ച് റവന്യൂ റിക്കവറി നടപടി നിർത്തുകയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നീക്കം പിൻവലിക്കുകയും ചെയ്തു.
അപ്പീൽസ് ഡെപ്യൂട്ടി കമീഷണറുടെ ഉത്തരവിനെതിരെ വാണിജ്യ നികുതി വകുപ്പ് അപ്പലേറ്റ് ൈട്രബ്യൂണലിൽ രണ്ടാം അപ്പീൽ ഫയൽ ചെയ്തെങ്കിലും ഒന്നാം അപ്പീൽ ഉത്തരവ് ശരിവെക്കുകയാണ് ൈട്രബ്യൂണൽ ചെയ്തത്. ൈട്രബ്യൂണൽ ഉത്തരവിനെതിരെ വകുപ്പ് ഫയൽ ചെയ്ത പുനഃപരിശോധന ഹരജി ഹൈകോടതി പരിഗണനയിലാണ്. വ്യാപാരികൾക്കെതിരെ കേരള മൂല്യ വർധിത നികുതി നിയമപ്രകാരം സാധ്യമായ നിയമന നടപടി കൈക്കൊണ്ടുവെന്നാണ് വകുപ്പ് അവകാശപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.