തിരുവനന്തപുരം: ഭക്ഷണം കഴിക്കുന്നതിനിടെ പതിനാറുകാരെൻറ അന്നനാളത്തിൽ കുടുങ്ങിയ കോഴിയിറച്ചിയുടെ എല്ല് കിംസ് ഹെൽത്തിൽ അപകടരഹിതമായി നീക്കംചെയ്തു.
പത്തനാപുരം സ്വദേശിയുടെ അന്നനാളത്തിൽ മൂന്നിടത്തായി കുത്തിത്തറച്ച നിലയിലായിരുന്നു മൂന്ന് അഗ്രങ്ങളോടുകൂടിയ കോഴിയുടെ കഴുത്തെല്ല്.
കൺസൾട്ടൻറ് ഗ്യാസ്ട്രോ എൻററോളജിസ്റ്റ് ഡോ. മധു ശശിധരനാണ് എൻഡോസ്കോപ്പിയിലൂടെ വിജയകരമായി എല്ല് നീക്കംചെയ്തത്. എല്ല് കുടുങ്ങി രണ്ടുദിവസം കഴിഞ്ഞ് ഭക്ഷണം കഴിക്കാനാകാതെ കടുത്ത വേദനയോടെയാണ് രോഗി ആശുപത്രിയിലെത്തിയത്. പൊട്ടുകയോ പൊടിയുകയോ ചെയ്യാതെ അതേപടി നീക്കംചെയ്ത എല്ലിന് അഞ്ച് സെൻറീമീറ്റർ നീളമുണ്ടായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.