തോക്ക് ചൂണ്ടി പരാക്രമം: നാട്ടുകാർ പിടികൂടി കെട്ടിയിട്ട ഗുണ്ടാ സംഘാംഗങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പരപ്പനങ്ങാടി: ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ച് റിമാൻഡിൽ കഴിയുന്ന ക്വട്ടേഷൻ സംഘാംഗങ്ങളായ രണ്ട് വൈപ്പിൻ സ്വദേശികളുടെ പരിക്ക് ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം വൈപ്പിൻ സ്വദേശികളായ തിരുന്നില്ലത്ത് ആകാശ് (30), കിഴക്കേ വളപ്പിൽ ഹിമസാഗർ (30) എന്നിവരെയാണ് പരപ്പനങ്ങാടി കോടതി റിമാൻഡ് ചെയ്ത് തിരൂർ സബ് ജയിലിലേക്ക് അയച്ചിരുന്നത്.

ഇവർ അംഗങ്ങളായ ക്വട്ടേഷൻ സംഘം തോക്ക് ചൂണ്ടി പരാക്രമം കാണിച്ചതോടെ പരിഭ്രാന്തരായ നാട്ടുകാർ ഇവരെ കീഴടക്കി സമീപത്തെ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് പൊലീസിന് കൈമാറുകയായിരുന്നു. സംഘത്തിലെ മറ്റു മൂന്നുപേർ സംഘർഷത്തിനിടെ വാഹനത്തിൽ രക്ഷപ്പെട്ടിരുന്നു. പിടിയിലായ ആകാശിനും ഹിമസാഗറിനും പരിക്കേറ്റിരുന്നു.

വ്യാഴാഴ്ച വൈകീട്ടോടെയാണ് ഇരുവർക്കും വേദന കലശമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദേശത്തുനിന്ന് സ്വർണവുമായി വന്നവർ ഉടമകൾക്ക് നൽകാതെ കബളിപ്പിച്ചവരെ പിടികൂടി കൊണ്ടുപോവാണ് ഇവർ ആലുങ്ങൽ ബീച്ചിലെത്തിയിരുന്നത്.

Tags:    
News Summary - chettippeetdika gang members admitted to hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.