കാസർകോട്: മുൻമന്ത്രിയും മുസ്‌ലീംലീഗ് ദേശിയ നിർവാഹകസമിതി അംഗവുമായ ചെർക്കളം അബ്‌ദുല്ലയുടെ(76) വിയോഗത്തില്‍ അദ്ദേഹത്തോടുള്ള ആദരസൂചകമായി ഇന്ന് കാസര്‍കോട്, മഞ്ചേശ്വരം നിയോജക മണ്ഡല പരിധിയിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിപ്പു.
മുൻ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായ യുമായ ചെർക്കളം നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
1987 മുതൽ മഞ്ചേശ്വരത്തു നിന്ന് നാലു തവണ തുടർച്ചയായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കാസർകോട് ജില്ലയുടെ വികസനത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ മുൻനിരയിലുണ്ടായിരുന്നു. രാഷ്ട്രീയത്തിന് അതീതമായി വ്യക്തി ബന്ധം കാത്തു സൂക്ഷിച്ച നേതാവായിരുന്നു ചെർക്കള മെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.