ആരു പറഞ്ഞാലും ശരി, മോദിയുടെ ദുഷ്ചെയ്തികൾ മറച്ചുവെക്കാനാകില്ല; തരൂരിനെ തള്ളി ചെന്നിത്തല

കോഴിക്കോട്: മോദി ചെയ്യുന്ന നല്ല കാര്യങ്ങൾ അംഗീകരിക്കണമെന്ന ശശി തരൂർ എം.പിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ ന േതാവ് രമേശ് ചെന്നിത്തല. ആരു പറഞ്ഞാലും ശരി, മോദിയുടെ ദുഷ്ചെയ്തികൾ മറച്ചുവെക്കാനാകില്ലെന്ന് ചെന്നിത്തല പറഞ്ഞു. ആയിരം തെറ്റുകൾക്കിടെ ചെയ്യുന്ന ഒരു നല്ല കാര്യത്തെ ഉയർത്തിപ്പിടിക്കേണ്ട ആവശ്യമില്ലെന്നും ചെന്നിത്തല തുറന്നട ിച്ചു.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ നിലയില്ലാ കയത്തിലേക്ക് തള്ളിയിട്ടത് മോദി സർക്കാരിന്‍റെ തലതിരിഞ്ഞ നടപടികളാണ്. വൈവിധ്യത്തിന്‍റെ സൗന്ദര്യവും മതേതരത്വവും തല്ലിതകർക്കാൻ ശ്രമിക്കുകയാണ് മോദി ഭരണം. ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു മുതൽ ജീവൻ ബലിയർപ്പിച്ച രാജീവ് ഗാന്ധി അടക്കമുള്ളവരെ അപമാനിക്കാനാണ് മോദി ശ്രമിച്ചത്. മോദിയുടെ ഈ നയങ്ങളെ എന്നും കോൺഗ്രസ്‌ നിരന്തരം എതിർത്തുകൊണ്ടേയിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

നേരത്തെ, മുതിർന്ന കോൺഗ്രസ് നേതാക്കളായ ജയറാം രമേഷ്, അഭിഷേക് സിങ് വി എന്നിവർ നടത്തിയ മോദി സ്തുതിയെ പിന്തുടർന്നാണ് ശശി തരൂർ പ്രസ്താവനയിറക്കിയത്. മോദി സർക്കാറിനെ വിമർശിക്കുമ്പോഴും നല്ലതിന് നേരെ കണ്ണടയ്ക്കരുതെന്ന് തരൂർ പറഞ്ഞിരുന്നു. മോദി നല്ലത് ചെയ്താൽ അഭിനന്ദിക്കണമെന്നും എങ്കിൽ മാത്രമേ വിമർശനങ്ങൾക്ക് വിശ്വാസ്യത നേടാനാകൂ എന്നും തരൂർ പറഞ്ഞിരുന്നു.

Full View

മോദി നല്ലത് ചെയ്താൽ അഭിനന്ദിക്കണമെന്നും മോദിക്ക് ജനങ്ങൾക്കിടയിലെ സ്വീകാര്യതയാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്നും കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞിരുന്നു. ഇത് വിവാദമായതോടെ ജയറാം രമേശിനെ പിന്തുണച്ച് കോൺഗ്രസ് നേതാവായ അഭിഷേക് സിങ് വിയും മോദി സ്തുതിയുമായി രംഗത്തെത്തി.

Tags:    
News Summary - chennithala criticize tharur's statement on modi -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.