പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തെ മുഖ്യമന്ത്രി ഒറ്റുകൊടുത്തു – ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​ക്ഷോ​ഭ​ത്തെ മു​ഖ്യ​മ​ന്ത്രി ഒ​റ്റു​ക ൊ​ടു​ത്തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ദേ​ശീ​യ​ത​ല​ത്തി​ലെ പ്ര​ക്ഷോ​ഭ​ത്തെ ത​ക​ര്‍ക് കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​ക്ക് മു​ഖ്യ​മ​ന്ത്രി ആ​യു​ധം ന​ല്‍കു​ക​യാ​യി​രു​ന്നു.

കേ​ര​ള​ത്തി​ല്‍ പൗ​ര​ത ്വ നി​യ​മ​ത്തി​നെ​തി​രെ​യു​ള്ള പ്ര​ക്ഷോ​ഭ​ത്തി​ല്‍ മ​ത​തീ​വ്ര​വാ​ദി​ക​ള്‍ നു​ഴ​ഞ്ഞു​ക​യ​റി​യെ​ന്ന അ​നാ​വ​ശ്യ പ്ര​സ്താ​വ​ന​യാ​ണ് മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ ന​ട​ത്തി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ത് ലോ​ക്‌​സ​ഭ​യി​ല്‍ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ദേ​ശീ​യ​ത​ല​ത്തി​ല്‍ ന​ട​ത്തു​ന്ന സ​മ​ര​ത്തെ നേ​രി​ടു​ന്ന​തി​നു​ള്ള ആ​യു​ധ​മാ​ക്കി.

എ​ല്ലാ​കാ​ര്യ​ത്തി​ലും മു​ഖ്യ​മ​ന്ത്രി ഇ​ര​ട്ട​നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. പ്ര​ക്ഷോ​ഭ​ത്തി​ന് ആ​ഹ്വാ​നം ന​ല്‍കു​ക​യും അ​തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും ചെ​യ്യു​ന്നു.

Tags:    
News Summary - chennithala criticize pinarayi -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.