Posted On
date_range Updated On
date_range ആര്‍.എസ്.എസ് നേതാവിനെ ജയിലിലടക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍െറ തലയെടുക്കുന്നവര്‍ക്ക് ഒരുകോടി രൂപ പ്രതിഫലം നല്‍കുമെന്ന് പ്രസംഗിച്ച ആര്‍.എസ്.എസ് നേതാവിനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആര്‍.എസ്.എസ്ഫാഷിസ്റ്റുകളുടെ കൊലവിളി അങ്ങേയറ്റം അപലപനീയമാണ്.
സമനിലതെറ്റിയ ആര്‍.എസ്.എസുകാര്‍ ഏതറ്റംവരെയും പോകുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇന്ത്യ ഒരു ജനാധിപത്യരാജ്യമാണെന്ന് അവര്‍ മറക്കുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വധത്തിന്‍െറ പേരില്‍ ആഹ്ളാദിച്ചവര്‍ ആര്‍ക്കെതിരെയും തിരിയുമെന്നതിന്‍െറ സൂചനയാണിത്. സ്ഥലം എം.എല്‍.എയുടെയും എം.പിയുടെയും സാന്നിധ്യത്തില്‍ നടത്തിയ കൊലവിളി കണ്ടില്ളെന്ന് നടിക്കാനാവില്ളെന്നും ചെന്നിത്തല പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.