ശബരിമലയെ തകർക്കാൻ സർക്കാരും ബി.ജെ.പിയും ശ്രമിക്കുന്നു -ചെന്നിത്തല

കോഴിക്കോട്​: ശബരിമലയെ തകർക്കാൻ സർക്കാരും ബി.ജെ.പിയും ശ്രമിക്കുകയാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേഷ്​ ചെന്നിത്തല. ശബരിമലയിൽ നടക്കുന്നത്​ പൊലീസ്​ രാജാണെന്നും അവിടെ അടിസ്ഥാന സൗകര്യം പോലും സർക്കാർ ലഭ്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അപ്രതീക്ഷിത ഹർത്താൽ നടത്തി ബി.ജെ.പിയും ആർ.എസ്​.എസും കേരളത്തിലെ ജനങ്ങളെ ബന്ധികളാക്കിയെന്നും ചെന്നിത്തല തുറന്നടിച്ചു. ആർ.എസ്.എസ് ശബരിമലയെ സാമൂഹിക വിരുദ്ധരുടെ താവളമാക്കി. ഇതിലൂടെ രാഷ്ട്രീയ മുതലെടുപ്പ്​ മാത്രമാണ്​ അവർ ലക്ഷ്യമിടുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

ദേവസ്വം ബോർഡിനെ സർക്കാർ നിരുത്സാഹപ്പെടുത്തി. പുനഃപരിശോധന ഹരജി നൽകാൻ ദേവസ്വം ബോർഡ്​ തയാറായിരുന്നു. സർക്കാരി​േൻറത്​ വൈകി വന്ന വിവേക​മാണെന്നും സർവകക്ഷി യോഗത്തിൽ സർക്കാർ സമീപനം നിഷേധാത്മകമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

ശബരിമല വിധിയിൽ എൽ.ഡി.എഫ്​ ധൃതി പിടിച്ചു. ബാറുകൾ മാറ്റണമെന്ന സുപ്രീം കോടതി വിധി​ നാല്​ മാസം കൊണ്ട്​ നടപ്പിലാക്കിയ സർക്കാർ, ശബരിമല വിധിയിൽ എന്തിന്​ ഇത്ര നേരത്തെ നടപടിയെടുത്തുവെന്നും ചെന്നിത്തല ചോദിച്ചു.

Tags:    
News Summary - chennithala against government and bjp-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.