ചെങ്ങന്നൂരിൽ വോ​െട്ടടുപ്പ്​ മേയ്​ 28 ന്​; ഫലം 31 ന്​

ന്യൂഡൽഹി: കേരളത്തിലെ ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്​ മേയ്​  28 ന്​ നടക്കും. 31നാണ്​ ഫലപ്രഖ്യാപനം. ഇതോടൊപ്പം മൂന്നു​ സംസ്ഥാനങ്ങളിലെ നാലു​ പാർലമ​​​െൻറ്​ മണ്ഡലങ്ങളിലും ഒമ്പതു സംസ്ഥാനങ്ങളിലെ 10 നിയമസഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ്​ നടക്കുമെന്ന്​ കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷൻ പ്രഖ്യാപിച്ചു.നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മേയ്​ 10 ആണ്​. സൂക്ഷ്​മപരിശോധന  11ന്​. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മേയ്​ 14 ആണ്​.

തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചതോടെ ചെങ്ങന്നൂർ ഉൾപ്പെടുന്ന ആലപ്പുഴ ജില്ലയിൽ ഉൾപ്പെടെ പെരുമാറ്റചട്ടം നിലവിൽ വന്നു. പ്രാദേശിക ഉത്സവങ്ങൾ, വോട്ടർ പട്ടിക, കാലാവസ്ഥ തുടങ്ങിയവ പരിഗണിച്ച ശേഷമാണ്​ തെരഞ്ഞെടുപ്പ്​ തീയതി പ്രഖ്യാപിച്ചതെന്ന്​ കമീഷൻ അറിയിച്ചു. ചെങ്ങന്നൂർ ഉൾപ്പെടെ എല്ലാ മണ്ഡലങ്ങളിലെയും എല്ലാ പോളിങ്​ സ്​റ്റേഷനുകളിലും ഇലക്​ട്രോണിക്​ വോട്ടിങ്​​ യന്ത്രവും വിവിപാറ്റും   ഉപയോഗിക്കും. വോട്ട്​ രേഖപ്പെടുത്തുന്നതിന്​ വോട്ടർ തിരിച്ചറിയൽ കാർഡ്​ നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും വോട്ടർ പട്ടികയിൽ പേരുള്ളവർക്ക്​ മറ്റ്​ തിരിച്ചറിയിൽ രേഖകൾ കൂടി കൈവശം വെക്കാൻ അനുമതി നൽകും. 

ചെങ്ങന്നൂരിൽ 2016 ൽ സി.പി.എം ടിക്കറ്റിൽ വിജയിച്ച   കെ.കെ. രാമചന്ദ്രൻ നായർ ഇൗ വർഷം ജനുവരി 14 ന്​ മരണമടഞ്ഞതോടെയാണ്​ ഉപതെരഞ്ഞെടുപ്പിന്​ കളംഒരുങ്ങിയത്​. തെരഞ്ഞെടുപ്പ്​ കമീഷൻ തീരുമാനം എടുക്കുന്നതിന്​ മു​േമ്പതന്നെ എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ച്​ പ്രചാരണരംഗത്ത്​ സജീവമായി കഴിഞ്ഞിരുന്നു. സി.പി.എം  ആലപ്പുഴ ജില്ല സെക്രട്ടറിയും സംസ്ഥാന സമിതിയംഗവുമായ സജി ചെറിയാനാണ്​ എൽ.ഡി.എഫ്​ സ്ഥാനാർഥി. കെ.പി.സി.സി അംഗവും അയ്യപ്പസേവാ സംഘം ദേശീയ വൈസ്​പ്രസിഡൻറുമായ ഡി. വിജയകുമാറാണ്​ യു.ഡി.എഫ്​ സ്ഥാനാർഥി. കഴിഞ്ഞ തവണ മത്സരിച്ച ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻറ്​ അഡ്വ. പി.എസ്​. ശ്രീധരൻ പിള്ള തന്നെയാണ്​ ബി.ജെ.പി സ്ഥാനാർഥി. 

സംസ്ഥാന സർക്കാറിനെ ​പ്രതിരോധത്തിലാക്കിയ ലോക്കപ്പ്​ കൊലപാതകങ്ങൾ,  പൊലീസ്​ അതിക്രമങ്ങൾ, ഭരണ പരാജയം, വാഗ്​ദാന ലംഘനം എന്നിവയാണ്​ ​യു.ഡി.എഫും ബി.ജെ.പിയും എൽ.ഡി.എഫിന്​ എതിരെ ഉയർത്തുന്നത്​. ഇതിനെ മറികടന്ന്​ വിജയിച്ചില്ലെങ്കിൽ എൽ.ഡി.എഫ്​ ഭരണത്തിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരായ വിധിയെഴുത്തായി പ്രതിപക്ഷം വിലയിരുത്തും. എന്നാൽ, കെ.എം. മാണിയുടെ കേരള കോൺഗ്രസ്​ -എം വിട്ടുപോയതോടെ ദുർബലമായ യു.ഡി.എഫിനും തെരഞ്ഞെടുപ്പ്​ നിർണായകമാണ്​. മാണി ഒരു മുന്നണിക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇടതു​പക്ഷത്തോട്​ അനുകൂല നിലപാടാണുള്ളത്​.  

മുൻ എം.എൽ.എ ശോഭനാ ​േജാർജ്ജും എൽ.ഡി.എഫിന്​ പിന്തുണ പ്രഖ്യാപിച്ചുവെങ്കിലും ഇൗ രണ്ടു​ ഘടകങ്ങളും എൽ.ഡി.എഫ്​ കണക്കു​ കൂട്ടുന്നതുപോലെ പ്രതികൂലമാവില്ലെന്ന വിശ്വാസത്തിലാണ്​ യു.ഡി.എഫും കോൺഗ്രസും. എന്നാൽ, ആർ.എസ്​.എസിന്​ വേരോട്ടമുള്ള മണ്ഡലത്തിൽ ബി.ജെ.പി രണ്ടാമത്​ എത്താതിരിക്കുക എന്നതാണ്​ എൽ.ഡി.എഫും യു.ഡി.എഫും നേരിടുന്ന മറ്റൊരു വെല്ലുവിളി. എന്നാൽ, ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലെ പടലപ്പിണക്കവും കഴിഞ്ഞ തവണ പിന്തുണ നൽകിയ ബി.​ഡി.ജെ.എസ്​ കഴിഞ്ഞ തവണത്തെപോലെ ഒപ്പം ഇല്ലെന്നതും തലവേദനയാണ്​. മഹാരാഷ്​ട്ര, നാഗാലാൻഡ്​, ഉത്തർപ്രദേശ്​ സംസ്ഥാനങ്ങളിലെ ലോക്​സഭാ മണ്ഡലങ്ങളിലും ബിഹാർ, ഝാർഖണ്ഡ്​, മഹാരാഷ്​ട്ര, മേഘാലയ, പഞ്ചാബ്​, ഉത്തരാഖണ്ഡ്​, ഉത്തർപ്രദേശ്​, പശ്ചിമ ബംഗാൾ എന്നീ നിയമസഭാ മണ്ഡലങ്ങളിലുമാണ്​ ചെങ്ങന്നൂരിനൊപ്പം ഉപതെരഞ്ഞെടുപ്പ്​ നടക്കുന്നത്. 

 

 

Tags:    
News Summary - Chengannur byelection-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.