ചെമ്പനോട കർഷക ആത്മഹത്യ; ഉദ്യോഗസ്ഥരെ വെള്ളപൂശി റിപ്പോർട്ട്

കോഴിക്കോട്: ചെമ്പനോട കര്‍ഷകന്‍ ജോയി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരനല്ലെന്ന് റവന്യൂ അഡീഷണല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. ജോയിയുടെ കരം സ്വീകരിക്കുന്നത് സംബന്ധിച്ച പ്രശ്‌നം പരിഹരിക്കുന്നതില്‍ തഹസീല്‍ദാര്‍ക്കും വില്ലേജ് ഓഫീസര്‍ക്കും വീഴ്ചപറ്റിയെന്ന് റിപ്പോർട്ടിലുണ്ട്. എന്നാല്‍ കര്‍ഷകനോട് ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടതിന് തെളിവില്ലെന്നാണ് പറയുന്നത്. റവന്യൂ അഡീഷണല്‍ സെക്രട്ടറി റിപ്പോര്‍ട്ട് റവന്യൂ മന്ത്രിക്ക് കൈമാറി.

ആത്മഹത്യക്ക് ഉദ്യോഗസ്ഥന്‍ നേരിട്ട് ഉത്തരവാദിയല്ല. കൈക്കൂലി ആവശ്യപ്പെട്ടതിനോ വാങ്ങിയതിനോ തെളിവില്ല. എന്നാല്‍ ജോയിയുടെ ഭൂമിക്ക് കരമടക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതകുറവുണ്ടായി. തഹസീല്‍ദാരുടെ മുന്നിലെത്തിയ പ്രശ്‌നം പരിഹരിക്കാന്‍ വില്ലേജ് ഓഫീസറുടെ ഭാഗത്ത് നിന്ന് കാര്യമായ നീക്കമുണ്ടായില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കര്‍ഷകന്‍ ജോയി ആത്മഹത്യ ചെയ്തതില്‍ പ്രേരണാകുറ്റം ചുമത്തി വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസിനെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ വില്ലേജ് ഓഫീസര്‍ സണ്ണിയെയും സിലീഷിനെയും റവന്യൂവകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്നാണ് വിശദമായ അന്വേഷണത്തിന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ റവന്യൂ അഡീഷണല്‍ സെക്രട്ടറി പി.എച്ച് കുര്യനെ ചുമതലപ്പെടുത്തിയത്.

ചക്കിട്ടപ്പാറ പഞ്ചായച്ചിലെ ചെമ്പനോട് വില്ലേജ് ഓഫിസിന് മുന്നിലാണ് ചക്കിട്ടപ്പാറ സ്വദേശി തോമസ് കാവില്‍പുരയിടത്തിലിനെ ജോയ് (57) ആത്മഹത്യ ചെയ്തത്. 

Tags:    
News Summary - chempanoda farmer suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.