കൊച്ചി: ഇതരസംസ്ഥാനങ്ങളിൽനിന്ന് രാസപദാർഥങ്ങൾ കലർത്തിയ മത്സ്യം കണ്ടെത്താൻ നടത്തുന്ന പരിശോധന നിർത്താൻ നീക്കംനടക്കുന്നതായി ആരോപണം. രാഷ്്ട്രീയ സമ്മർദത്തിന് വഴങ്ങിയാണ് പരിശോധന അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷെൻറയും ഫിഷ് വർക്കേഴ്സ് ഫോറത്തിെൻറയും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. അതിർത്തി ചെക്ക്പോസ്റ്റുകൾക്കൊപ്പം ട്രെയിൻമാർഗം മത്സ്യം കൊണ്ടുവരുന്നതും പരിശോധിക്കണമെന്ന് ഫെഡറേഷൻ ജനറൽ സെക്രട്ടറി ജാക്സൺ പൊള്ളയിലും ഫോറം ദേശീയ ജനറൽ സെക്രട്ടറി ടി. പീറ്ററും ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാറിെൻറ തീരദേശ നിയന്ത്രണ വിജ്ഞാപന നിയമം ടൂറിസം-വ്യവസായ ലോബികളെ സഹായിക്കാനാണെന്നും ഇവർ കുറ്റപ്പെടുത്തി. മത്സ്യതൊഴിലാളികളെ സംഘടിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും.
മത്സ്യതൊഴിലാളികളുടെ പരമ്പരാഗത അവകാശങ്ങള്‍ പുതിയ വിജ്ഞാപനത്തില്‍നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. പ്രതിഷേധപരിപാടികള്‍ക്ക് മുന്നോടിയായി 25ന് തീരദേശ എം.പിമാരുടെ യോഗം ഡല്‍ഹിയില്‍ ചേരും. ട്രോളിങ് നിരോധനം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും ബാധകമാണെന്ന ഹൈകോടതി നിരീക്ഷണത്തില്‍ ഫെഡറേഷന് നിരാശജനകമാണ്. ഉപരിതല മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ മീന്‍പിടിത്തരീതി കോടതിയെ ബോധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ അഭിഭാഷകന് പരാജയപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് തിരുത്തല്ഹരജി സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.