Posted On
date_range Updated On
date_range ചെമ്പരിക്ക ഖാദി: അന്വേഷണത്തിന് സി.ബി.െഎക്ക് കൂടുതൽ സമയം
കൊച്ചി: ചെമ്പരിക്ക ഖാദി സി.എം. അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സി.ബി.െഎക്ക് കൂടുതൽ സമയം. അന്വേഷണം പൂർത്തിയാക്കാൻ രണ്ടുമാസം കൂടി നൽകണമെന്ന സി.ബി.െഎ അപേക്ഷ പരിഗണിച്ചാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഫെബ്രുവരി ഒമ്പത് വരെ സമയം അനുവദിച്ചത്.
പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ സി.ബി.ഐ ജനുവരി 25ന് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് പരിഗണിക്കില്ലെന്നും കോടതി വ്യക്തമാക്കി. ചെമ്പരിക്ക ഖാദിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവറായ അഷ്റഫ് തന്നോട് നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ടെന്നും തെളിവുകളുണ്ടെന്നും കാണിച്ച് ഹ്യൂമന്‍ റൈറ്റ്സ് ഓര്ഗനൈസേഷന് ഓഫ് കേരള പ്രസിഡൻറ് ഉമര്‍ ഫാറൂഖ് തങ്ങള്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സി.ബി.ഐയോട് കോടതി ആവശ്യപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.